May 17, 2026

മെഡിക്കൽ റപ്രസന്റെറ്റീവ്സ്‌ ജോലി സുരക്ഷ സർക്കാർ ഉറപ്പ് വരുത്തുക : . ടി. സിദ്ധിഖ് എം ‘എൽ.എ.

0
IMG_20220907_081534.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ. :വയനാട് ജില്ലയിലെ മെഡിക്കൽ റപ്രസന്റെറ്റീവ്സ്‌ന്റെ സംഗമം കൽപ്പറ്റയിൽ വച്ച് നടന്നു.        ഈ ഫിൽഡിൽ നിന്ന്  വിരമിച്ചവരും പഴയ തലമുറയും പുതിയ തലമുറയും പങ്കെടുത്ത അപൂർവ്വമായ ഈ കൂടിച്ചേരൽ വയനാട് ജില്ലയിൽ ആദ്യമായി നടത്തിയ സംഗമം  കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ: ടി. സിദ്ധിഖ് ഉൽഘാടനം ചെയ്തു.  മെഡിക്കൽ    റപ്രസന്റെറ്റീവ്സ്‌ന്റെ  ജോലി സുരക്ഷ ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് ഉദ്ഘാടന മദ്ധ്യേ അദ്ദേഹം പറഞ്ഞു.     ജില്ലയിൽ ഈ മേഖലയിൽ  ഇപ്പോഴും സേവനത്തിൽ തുടരുന്ന സീനിയറായ ആൾക്കാരെ ആദരിക്കുകയും , അവർ രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.. വി.. ശ്രീജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രോഗ്രാം കൺവീനർ   സജീബ് ഒ.ടി അധ്യക്ഷത വഹിച്ചു  കിഷോർ ഐ.പി സേവന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
 വരുൺ ജോസഫ്, പി. ലിജു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
 നൗഷിദ അൻസാർ നന്ദി പറഞ്ഞു
  തുടർന്ന് കലാ കായിക പരിപാടികൾ നടന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *