June 5, 2023

ശ്രീനാരായണ ഗുരുജയന്തി ആഘോഷം കല്‍പ്പറ്റ യൂണിയനില്‍

0
IMG-20220910-WA00282.jpg
കല്‍പ്പറ്റ : ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജന്മദിന പരിപാടികള്‍ കല്‍പ്പറ്റ യൂണിയന്‍ ആഫീസില്‍ നടന്നു. പരിപാടികള്‍ യൂണിയന്‍ സെക്രട്ടറി എം. മോഹനന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ.ആര്‍.കൃഷ്ണന്‍, പി.എന്‍.പത്മിനി ടീച്ചര്‍, ഗ്രീഷിത്ത് കല്‍പ്പറ്റ, മണിയപ്പന്‍ എന്നിവര്‍ ഗുരുദേവ സന്ദേശം നല്‍കി. ലഡു വിതരണവും ഉണ്ടായിരുന്നു. പടിഞ്ഞാറത്തറ ശാഖയിലെ ആഘോഷ പരിപാടികള്‍ യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് പി.എന്‍.പത്മിനി ടീച്ചര്‍ നിര്‍വ്വഹിച്ചു. . ഈശ്വരന്‍ നമ്പൂതിരി ഗുരുദേവജയന്തി സന്ദേശം നല്‍കി. ഘോഷയാത്ര, വിവിധ കലാമത്സരങ്ങള്‍ എന്നിവയും നടത്തി. ചടങ്ങുകള്‍ക്ക് പി.സി.സജി, ഗിരീഷ് ഗണപതിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരണി ശാഖയില്‍ ഘോഷയാത്ര, പായസവിതരണം, സമൂഹപ്രാര്‍ത്ഥന എന്നിവ നടത്തി. ആഘോഷങ്ങളുടെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് എ.ആര്‍.കൃഷ്ണന്‍ നിര്‍വഹിച്ചു. എം.പി.മോഹനന്‍, വി.എം.വിനു, അനസൂയ രവി, വിജേഷ് എന്നിവര്‍ പ്രസംഗിച്ചു. പുറക്കാടി ശാഖയിലെ ജയന്തിദിന പരിപാടികള്‍ ശാഖായോഗം പ്രസിഡന്റ് രഘു കോലിഞ്ചിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനായോഗങ്ങള്‍, പായസവിതരണം എന്നിവയും നടത്തി. സുരേഷ് പാരപ്പനാല്‍, ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മീനങ്ങാടി ശാഖയിലെ ജയന്തി ആഘോഷപരിപാടികള്‍ യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സാജന്‍ പൊരുന്നിക്കല്‍ ഉദ്ഘാടനം ചെയ്തു. സമൂഹപ്രാര്‍ത്ഥന, പായസവിതരണം, കുട്ടികളുടെ ക്വിസ് മത്സരം എന്നിവയും നടത്തപ്പെട്ടു. രവി കാഞ്ഞിരംകുന്നേല്‍, ജയന്‍ നിരവത്ത്, ലവന്‍ എന്നിവര്‍ പ്രസംഗിച്ചു. തരിയോട് ശാഖായോഗത്തിലെ വിവിധ പരിപാടികള്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് മണിയപ്പന്‍ ഉദ്ഘാടനം ചെയ്തു. വനിതാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ കൃതികളുടെ പാരായണവും കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരവും പായസവിതരണവും നടത്തി. പി.ബി.ശശിധരന്‍, ഓമന മണിയപ്പന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മേപ്പാടി ശാഖായോഗത്തില്‍ ജയന്തിദിന ആഘോഷങ്ങള്‍ യൂണിയന്‍ കൗണ്‍സിലര്‍ അഡ്വ. രജിത്കുമാര്‍ നിര്‍വ്വഹിച്ചു. ഗുരുദേവ കൃതികളെ അവലംബമാക്കിയുള്ള പ്രസംഗമത്സരവും ക്വിസ് മത്സരവും പായസവിതരണവും നടത്തി. കോട്ടത്തറ ശാഖയില്‍ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രാര്‍ത്ഥനായജ്ഞവും കുട്ടികള്‍ക്കായുള്ള ആലാപന മത്സരവും പായസവിതരണവും നടത്തി. കല്ലുപാടി ശാഖയിലെ ആഘോഷപരിപാടികള്‍ യൂണിയന്‍ സെക്രട്ടറി എം.മോഹനന്‍ ഉദ്ഘാടനം ചെയ്തു. മംഗല്യനിധി വിതരണം, എന്‍ഡോവ്‌മെന്റ് വിതരണം, പൊതുസമ്മേളനം എന്നിവയും നടത്തി. എം.പി.പ്രകാശന്‍, അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ഉഷ തമ്പി, ശ്രീദേവി ബാബു, രമണി ടീച്ചര്‍ , മാലതി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *