March 29, 2024

തേൻ വിലയും കുതിക്കുന്നു ; ലഭ്യതക്കുറവ് അനുഭവപ്പെടുന്നു

0
Img 20220913 Wa00062.jpg
വൈത്തിരി :ജില്ലയിലെ കാടുകളില്‍ തേന്‍ ഉല്‍പാദനം കുറഞ്ഞതോടെ വിപണിയില്‍ വില വര്‍ധനവ്‌ അനുഭവപ്പെടുകയാണ് . മുമ്പെല്ലാം ജില്ലയിലെ കാടുകളില്‍ തേന്‍ ധാരാളമായി കാണാറുണ്ടായിരുന്നു. 
തേന്‍ ലഭ്യത കുറഞ്ഞതോടെ വിലയും വര്‍ധിച്ചു. കാലാവസ്ഥ വ്യതിയാനമാണ്‌ തേന്‍ ഉല്‍പാദനം കുറയാന്‍ കാരണം. കാട്ടു നായ്ക്ക വിഭാഗത്തില്‍പെട്ടവരാണ്‌ കൂടുതലും തേന്‍ ശേഖരിക്കാന്‍ വനത്തില്‍ പോവുന്നത്‌. വയനാട്ടില്‍ അഞ്ചോളം പട്ടികവര്‍ഗ വനവിഭവ സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ആദിവാസികള്‍ ശേഖരിക്കുന്ന തേന്‍ കൂടുതലായും സൊസൈറ്റികള്‍ക്കാണ് നല്‍കുന്നത്‌. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ജില്ലയിൽ തേന്‍കാലം.വന്‍തേനിന്‌ കിലോ 400 രൂപയും ചെറുതേനിന്‌ കിലോ 2000 രൂപക്ക്‌ മുകളിലുമാണ്‌ വില. തേനുല്‍പാദനം കുറഞ്ഞതോടെ ആദിവാസികള്‍ക്ക്‌ ഈ രംഗത്തുള്ള തൊഴിലവസരവും കുറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിപണിയിലും തേനിന്റെ ലഭ്യത കുറഞ്ഞിട്ടുണ്ട്‌,അതേ വ്യാജ തേൻ വ്യാപകമായി വിലസുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *