വയനാട് ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ സിൽവർ ജൂബിലി ആഘോഷിച്ചു

കല്‍പ്പറ്റ: ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ വയനാട് സിൽവർ ജൂബിലി ആഘോഷം വിവിധ പരിപാടികളോടെ കല്‍പ്പറ്റ മുട്ടില്‍ സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ഭരതനാട്യം നര്‍ത്തകന്‍ പ്രതീഷ് തിരുത്തിയ നിര്‍വ്വഹിച്ചു. സമര്‍പ്പിത കര്‍മ്മ പാതയില്‍ സംസ്ഥാന പ്രസിഡണ്ട് ആയും 25 വര്‍ഷം ജില്ലാ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ച നാട്യരത്‌ന പി.കെ മനോജ് മാസ്റ്ററേയും,സംസ്ഥാന പ്രസിഡണ്ട് ഡോ.മധുസൂദനന്‍ ഭരതാഞ്ജലിയേയും,സംസ്ഥാന ജോയിന്‍ സെക്രട്ടറി ഹിപ്‌സ് റഹ്‌മാന്‍ മാസ്റ്ററേയും ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.കൂടാതെ 25 വര്‍ഷമായി ഓര്‍ഗനൈസേഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന സീനിയര്‍ നൃത്ത അധ്യാപകരായ കലാമണ്ഡലം ഉഷ രാജേന്ദ്രപ്രസാദ്,റീമ പപ്പന്‍,ഉണ്ണികൃഷ്ണന്‍ എം.കെ,രാധാമണി, ശാന്തമ്മ ചന്ദ്രന്‍ ,പ്രേമന്‍ ടി.കെ എന്നിവരെയും വേദിയില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഹിപ്‌സ് റഹ്‌മാന്‍ അധ്യക്ഷനായിരുന്നു.ഡോ.മധുസൂദനന്‍ ഭരതാഞ്ജലി മുഖ്യ പ്രഭാഷണം നടത്തി. കെ.എ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബു സേവ്യര്‍, മനോജ് മാനന്തവാടി, പി.ജി.ലത , മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍,റീമ പപ്പന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നൃത്ത അധ്യാപകര്‍ അവതരിപ്പിച്ച നൃത്ത സന്ധ്യ കാണികള്‍ക്ക് വേറിട്ട അനുഭവമായി.തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.



Leave a Reply