ബഫർസോൺ സർക്കാർ ഗൗരവമായി കാണണമെന്ന് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി

കൽപ്പറ്റ: ബഫർസോൺ പ്രശ്നം സർക്കാർ ഗൗരവമായി കാണണമെന്ന് കേരള കോൺഗ്രസ്സ് (ജേക്കബ്) ജില്ലാ കമ്മിറ്റി.ജനവാസകേന്ദ്രങ്ങളിൽ ഒരു കിലോമീറ്റർ മന്ത്രിസഭ തീരുമാനം സർക്കാർ പിൻവലിക്കാതെ മുന്നോട്ട് പോകുന്നത് സുപ്രീം കോടതിയിൽ കേസ്സ് ദുർബലമാക്കുമെന്ന് കേരള കോൺഗ്രസ്സ് (ജേക്കബ്) ജില്ലാ ജനറൽ ബോഡി യോഗം മുന്നറിയിപ്പ് നൽകി.വിഴിഞ്ഞം മത്സ്യതൊഴിലാളികളെ ശത്രുക്കളായി കാണാതെ പ്രശ്നങ്ങൾ പരിഹരിക്കുക ജപ്തി നടപടികളും സർഫാസിയും പിൻവലിക്കുക, സഹകരണബേങ്കുകൾ കാർഷിക ലോൺ പലിശ പൂർണ്ണമായും എഴുതി തള്ളുക, മുൻകാലങ്ങളിലെ കാർഷിക സബ്സിഡി കേരള ബേങ്ക് എത്രയും വേഗം അനുവദിക്കുക, വന്യമൃഗശല്യം പരിഹരിക്കുന്നതിന് നടപടി ഉണ്ടാക്കുക, കോഴിക്കോട് മാലിന്യപ്ലാന്റ് പ്രവർത്തി നിർത്തി വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് കലക്ട്രേറ്റ് പടിക്കൽ സെപ്തംബർ 26 ന് നടത്തുന്ന മലബാർ പ്രതിഷേധ സംഗമം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പി. പ്രഭാകരൻ നായർ, എം.ജി. മനോജ്, ഷാലിൻ ജോർജ്ജ്, ജോണി. സി.എസ്. റിനീഷ് അബ്രഹാം, വി. ദേവദാസ് ,സജി.കെ.ജെ, അഡ്വ. നാരായണൻ, ബിനോയി.പി.എസ്, കെ.സി.മാണി, പി.എസ്. ബേബി എന്നിവർ പ്രസംഗിച്ചു.



Leave a Reply