March 28, 2024

കൂട്ട് ; നോഡല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം തുടങ്ങി

0
Img 20220913 Wa00802.jpg
കൽപ്പറ്റ : ഡയറ്റിന്റെ നേത്യത്വത്തില്‍ നടപ്പിലാക്കുന്ന 'കൂട്ട്' ഗോത്ര സൗഹൃദ വിദ്യാലയ പദ്ധതിയിലെ നോഡല്‍ ഓഫീസര്‍മാര്‍ത്തുളള പരിശീലനം തുടങ്ങി. ജില്ലയിലെ ഹൈസ്‌കൂള്‍ നോഡല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം കല്‍പ്പറ്റ ഹോട്ടല്‍ ഹരിതഗിരിയില്‍ നടന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് പരിശീലനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എ.കെ ഷിബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ടി.കെ അബ്ബാസ് അലി വിഷയാവതരണം നടത്തി. അധ്യാപകരായ അജ്മല്‍ കക്കോവ്, വി.സതീഷ് കുമാര്‍, എം. ഒ സജി, ഡോ. മനോജ്, നിഷ ദേവസ്യ, കെ.പി ഗീതു, പി.എ ജയറാം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. എസ്.ഇ. ആര്‍.ടി റീസര്‍ച്ച് ഓഫീസര്‍ ടി. വി വിനീഷ്, ഡി. ഇ .ഒ ടി.കെ സുനില്‍ കുമാര്‍, ടി.ഇ.ഒ ജംഷീദ് ചെമ്പന്‍തൊടിക തുടങ്ങിയവര്‍ സംസാരിച്ചു.
ബത്തേരി ബ്ലോക്കിലെ പ്രൈമറി സ്‌കൂള്‍ നോഡല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം ഇന്ന് (ബുധന്‍) ബത്തേരി ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മാനന്തവാടി ബി.ആര്‍.സി പരിധിയിലെ പ്രൈമറി സ്‌കൂള്‍ നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം സെപ്റ്റംബര്‍ 15 ന് മാനന്തവാടി ചെറ്റപ്പാലത്തെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലിലും വൈത്തിരി ഉപജില്ലയിലെ പ്രൈമറി സ്‌കൂള്‍ നോഡല്‍ ഓഫീസര്‍മാര്‍ക്കായി സെപ്തംബര്‍ 16 ന് കല്‍പ്പറ്റ ഹോട്ടല്‍ ഹരിതഗിരിയിലും പരിശീലനം നടക്കും. ഗോത്ര സൗഹൃദ വിദ്യാലയങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച സമഗ്ര പദ്ധതിയാണ് കൂട്ട്'. ഗോത്ര വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പഠനത്തോടുള്ള താല്‍പര്യം, വീട്ടിലേയും സ്‌കൂളിലെയും പഠന സാഹചര്യം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ബഹുമുഖ ഇടപെടലുകളാണ് പദ്ധതിയിലൂടെ നടത്തുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *