ലോഗോ പ്രകാശനം ചെയ്തു

മാനന്തവാടി : താഴെയങ്ങാടി നുസ്രത്തുൽ ഇസ്‌ലാം മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ 11,12 ദിവസങ്ങളിലായി നടത്തപ്പെടുന്ന നബിദിനാഘോഷത്തിൻ്റെ ലോഗോ പ്രകാശനം പ്രമുഖ മതപ്രഭാഷകൻ നൗഷാദ് ബാഖവി നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ മുനീർ ദാരിമി, വൈസ് ചെയർമാൻ ശുഹാദ്, കൺവീനർ നൗഫൽവളപ്പൻ, മീഡിയ കോർഡിനേറ്റർ അജ്നാസ്, മഹല്ല് പ്രസിഡൻ്റ് പി.കെ ഹംസ, സെക്രട്ടറി ആലി, ഖാലിദ്, ഷാജിർ, കെ.ടി സിദ്ദിഖ്, തച്ചോളി അബ്‌ദുല്ല, പി വി നാസർ, ഖാദർ ഉസ്താദ് തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply