കാലിത്തീറ്റ ഡിപ്പോ ഉദ്ഘാടനം ചെയ്തു

പുല്പള്ളി :പുല്പള്ളി ക്ഷീര സഹകരണ സംഘം ചേകാടിയിൽ ക്ഷീര കർഷകർക്ക് ആശ്വാസമായി കാലിത്തീറ്റ ഡിപ്പോ തുറന്നു. നിലവിൽ ചേകാടിയിൽ പാൽ അളക്കുന്ന എഴുപതോളം കർഷകർ പത്തിലധികം കിലോമീറ്റർ സഞ്ചരിച്ചു പുല്പള്ളി ടൗണിൽ വന്നാണ് തീറ്റ വസ്തുക്കൾ എടുക്കുന്നത്.ഇനി മുതൽ സംഘത്തിന്റെ തന്നെ വാഹനത്തിൽ പാൽ സംഭരണവും തീറ്റയും എത്തിച്ചു നൽകും. ഡിപ്പോ സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എം ആർ ലതിക, സൂപ്പർ വൈസർ കെ പി ഗിരീഷ്, എം ഡി വിനോദ്, വിഷ്ണു ലാൽ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply