ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി ക്രിസ്തുരാജ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ

കൽപ്പറ്റ : ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന പോലീസ് ആരംഭിച്ചിരിക്കുന്ന ' യോദ്ധാവ് ' എന്ന പദ്ധതിയോട് ചേർന്ന് കൽപ്പറ്റ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വെള്ളാരംകുന്ന് ക്രിസ്തു രാജ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ പോലീസ് സ്റ്റേഷൻ എസ്. ഐ ബിജു ആന്റണി നടത്തി. കൽപ്പറ്റ ടൗൺ, കൈനാട്ടി, മുണ്ടെരി, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായി നടത്തിയ പരിപാടിയുടെ സമാപന സന്ദേശം അഡിഷണൽ എസ്. പി ഷാനവാസ് സർ നൽകി. കൽപ്പറ്റ ജനമൈത്രി പോലീസ് ഓഫിസർ സി. പി ചന്ദ്രൻ , ക്രിസ്തു രാജ പബ്ലിക് സ്കൂളിലെ അധ്യാപകരും ഈ പരിപാടിക്ക് നേതൃത്വം നൽകി.പോലിസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉണ്ടായിരുന്നു.



Leave a Reply