ശ്രീനാരായണ ഗുരുസമാധി: വാർഷികാചരണം നടത്തി

കൽപ്പറ്റ:
ശ്രീനാരായണ ഗുരുവിൻ്റെ 95-ാം മത് സമാധിവാർഷികാചരണം കൽപ്പറ്റ എസ്.എൻ.ഡി.പി. യൂണിയൻ നേതൃത്വത്തിൽ നടത്തി.
യൂണിയൻ
പരിധിയിലുള്ള ശാഖാ യോഗങ്ങളിലും വനിതാ സംഘം ,യൂത്ത് മൂവ്മെൻ്റ്, സൈബർ സേന, എംപ്ലോയിസ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമൂഹപ്രാർത്ഥന, അഖണ്ഡ ഭജനയഞ്ജം, ആരതി എന്നീ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.വിവിധ ശാഖാ യോഗങ്ങളിലെ പരിപാടികളിൽ യൂണിയൻ സെക്രട്ടറി എം.മോഹനൻ, യൂണിയൻ പ്രസിഡൻ്റ് കെ.ആർ.കൃഷ്ണൻ, വൈസ് പ്രസിഡൻ്റ് പി.എൻ.മണിയപ്പൻ, യോഗം ഡയറക്ടർ പി. സാജൻ പൊരുന്നിക്കൽ, യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് പി.എൻ.പത്മിനി, കൗൺസിലർമ്മാല് അഡ്വ.പി.രജിത്ത് കുമാർ, എം.പി.പ്രകാശൻ, എം.പി.മോഹനൻ, പി.അനസൂയ രവി, ഉഷാ തമ്പി ,എം.കെ.ഗ്രീഷിത്ത് ,പി .ചന്ദ്രിക ഗോപാലകൃഷ്ണൻ, ആർ. വിലാസിനി രാമൻ കുട്ടി, എം. ഓമന മണിയപ്പൻ, കെ.കെ.രവി, പി.സുരേഷ് എന്നിവർ നേതൃത്വം നൽകി.പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം എല്ലാ ശാഖകളിലും കഞ്ഞി വിതരണം, പുഴുക്ക് വിതരണം എന്നിവ നടന്നു.



Leave a Reply