ലക്ഷങ്ങൾ വരുമാനം കിട്ടുന്നുണ്ട്; എൻ ഊരിലെ പാർക്കിങ് സൗകര്യം പരിമിതം

വൈത്തിരി: ആദിവാസി വിഭാഗത്തിന്റ ഉന്നമനം ലക്ഷ്യമാക്കി സ്ഥാപിച്ച പൂക്കോടുള്ള എൻ ഊര് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.ഇതു വരെ ലക്ഷങ്ങളാണ് ഈ പ്രോജക്ടിലൂടെ സർക്കാറിന് വരുമാനം ലഭിച്ചിരിക്കുന്നത്. ഇത്രയൊക്കെ സന്ദര്‍ശക വരുമാനം ലഭിക്കുന്ന ഇവിടത്തെ പാര്‍ക്കിങ് സംവിധാനത്തിലെ പോരായ്മ സഞ്ചാരികള്‍ക്ക് ദുരിതമാവുകയാണ്. എന്‍ ഊരിലേക്കുള്ള റോഡില്‍ എം.ആര്‍.എസ് ജങ്ഷന്‍ മുതല്‍ മേല്‍ഭാഗം വരെ റോഡ് പൊളിഞ്ഞു കിടക്കുകയാണ്. റോഡുപണിക്കുള്ള ഫണ്ട് പാസായിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. അതേസമയം, എന്‍ ഊരിലെ പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ഉന്നതാധികാര കമ്മിറ്റി ചേരുന്നുണ്ടെന്ന് മാനേജര്‍ ശാം പ്രസാദ് അറിയിയിച്ചു.
പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് യാത്രക്കാരുടെയും പ്രദേശ വാസികളുടെയും ആവിശ്യം.



Leave a Reply