വില്ലേജ് ഓഫീസറുടെ അവധി: ജനങ്ങൾ ദുരിതത്തിൽ അടിയന്തിര പരിഹാരമുണ്ടാക്കണം: എസ്.ഡി.പി.ഐ

തലപ്പുഴ: ചുങ്കത്ത് സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസിലെ ഓഫീസറുടെ ലീവ് മൂലം ജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മറ്റി.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി വില്ലേജ് ഓഫീസർ അവധിയിലാണ്.
വിവിധ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി അക്ഷയ ജനസേവകേന്ദ്രങ്ങൾ വഴി അയച്ച നുറുകണക്കിന് അപേക്ഷകളാണ് വില്ലേജ് ഓഫീസറുടെ അവധി കാരണം തീരുമാനമാവാതെ കെട്ടികിടക്കുന്നത്. സ്കോളർഷിപ്പുകൾക്കടക്കം വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കെ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള തിയ്യതി അവസാനിക്കാറായിട്ടും വരുമാനസർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ അർഹതപ്പെട്ട സ്കോളർഷിപ്പുകളും മാറ്റാനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് വിദ്യാർഥികളും നാട്ടുകാരും.
അത്യാവശ്യ രേഖകൾക്കായി ചുങ്കം വില്ലേജ് ഓഫീസിൽ എത്തുന്നവരോട് അക്ഷയയിൽ കൊടുക്കുവാനും അതല്ലെങ്കിൽ പകരം ചുമതലയുള്ള വാളാട് വില്ലേജ് ഓഫിസർക് നൽകുവാനുമാണ് ഉപദേശം.വാളാട് വില്ലേജ് ഓഫിസിൽ തിരക്കുകാരണം ദിവസങ്ങൾ കഴിഞ്ഞാണ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത് ചുങ്കം വില്ലേജിൽ ഓഫീസറില്ലാത്തതിനാൽ അത്യാവശ്യ രേഖകൾക്ക് താമസം നേരിടുന്നതിൽ ജനങ്ങൾക്ക് ശക്തമായ അമർഷമുണ്ട്.
ജനങ്ങളുടെ പ്രശ്നങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി. ഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.



Leave a Reply