ക്വിസ് മത്സരം സംഘടിപ്പിച്ചു

ബത്തേരി: ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരി അൽഫോൺസാ ആർട്സ് ആന്റ് സയൻസ് കോളേജ് ടൂറിസം വകുപ്പിന്റെയും വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഡി.റ്റി.പി.സി. മാനേജർ പ്രവീൺ പി. പി. മത്സരാർത്ഥികളെ സ്വാഗതം ചെയ്തു. കോളേജ് ബർസാർ ഫാ. ജെയിംസ് മലേപറമ്പിൽ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻ സെക്രട്ടറി ഇ.പി. മോഹൻദാസ് ക്വിസ് മത്സരം നിയന്ത്രിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി പത്ത് ടീമുകൾ പങ്കെടുത്തു. അനുഷ ടോം, ആതിര ഒ ( കണ്ണൂർ യൂണിവേഴ്സിറ്റി ബിഎഡ് സ്റ്റഡി സെന്റർ മാനന്തവാടി), മുഹമ്മദ് ആഷിഖ്, ഷാഹിദ് പി. എസ്. ( സെന്റ് മേരീസ് കോളേജ് ബത്തേരി), അതുല്യ സദാശിവൻ, അവൻ ജിജോ ( പഴശ്ശിരാജ കോളേജ് പുൽപ്പള്ളി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വകുപ്പ് മേധാവി പ്രവീണ പ്രേമൻ, വിനു ജോസഫ്, നാഷ് ജോസ്, ബേസിൽ സജി, ലിൻസി ഷിന്റോ, എന്നിവർ നേതൃത്വം നൽകി.



Leave a Reply