ഭാരത് ജോഡോ യാത്ര പ്രചരണ സന്ദേശ ഗാനവും സാഹിതി ന്യൂസ് ചാനൽ ഉദ്ഘാടനവും നടത്തി

മാനന്തവാടി: രാഹുൽ ഗാന്ധി എം.പി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രചരണ വീഡിയോഗാനസിഡി പ്രകാശനംകെ പി സി സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം നിർവ്വഹിച്ചു.രാജ്യം ഭരിക്കുന്ന കേന്ദ്രസർക്കാർ വിതറുന്ന വിഭാഗീയതയുടെ വിത്തുകൾ നുള്ളി കളഞ്ഞ് ജനതയെ ഒന്നിപ്പിക്കാനുളള യാത്ര രാജ്യം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു.സാഹിതി ന്യൂസ് വാർത്ത സംപ്രേഷണ പരിപാടി എ ഐ സി സി അംഗം പി.കെ ജയലക്ഷ്മി പ്രകാശനം നിർവ്വഹിച്ചു. അഡ്വ എൻകെ വർഗ്ഗീസ്, ടി.എ റെജി, വിനോദ് തോട്ടത്തിൽ,പി വി ജോർജ് ശ്രീജി ജോസഫ് ,സലിംതാഴത്തൂർ, ബിനുമാങ്കൂട്ടം ,ഒ ജെ മാത്യു, സാജു ഐക്കര കുന്നത്ത് ,മധു എടച്ചന, അശോകൻ ഒഴക്കോടി, പി ഷംസുദീൻ, കെ ഡി രവീന്ദ്രൻ, എം.കെ ഗിരീഷ് കുമാർ ,ജിൻസ് ഫാൻ്റസി ഫ്രാൻസിസ് ബേബി, പി.കെ സുകുമാരൻ, മുത്തലിബ്, ജിജി ടീച്ചർ, വി.കെ ഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു. സലീം താഴത്തൂർ ഗാനരചന നടത്തി ബിനുമാങ്കൂട്ടം സംവിധാനം നിർവ്വഹിച്ച ഭാരത് ജോഡോ സന്ദേശഗാനമാണ് പുറത്തിറക്കിയത്.



Leave a Reply