ലഹരി ഉപയോഗത്തിനെതിരെ തരുവണ ഹയർ സെക്കന്ററി സ്കൂളിൽ ജന ജാഗ്രത സമിതി രൂപീകരിച്ചു

തരുവണ : ലഹരി മുക്ത ഭവനം, സംരക്ഷിത സമൂഹം എന്ന മുദ്രാവാക്യവുമായി വർധിച്ചു വരുന്ന ലഹരി പഥാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ജാഗ്രത പുലർത്തുന്നതിന് വേണ്ടി തരുവണ ഹയർ സെക്കന്ററി സ്കൂളിൽ ജന ജാഗ്രത സമിതി രൂപീകരിച്ചു.പ്രിൻസിപ്പാൾ അധ്യക്ഷം വഹിച്ചു. മുഹമ്മദാലി മാസ്റ്റർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സീനത് വൈശ്യൻ, വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് കമ്പ അബ്ദുള്ളഹാജി, മഹല്ല് പ്രസിഡന്റ് കെ. സി. ആലി, എക്സൈസ് പ്രിവേന്റീവ് ഓഫീസർ ബാബു മൃതുൽ, ലഹരി നിർമാർജന സമിതി ജില്ലാ സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പി. ടി. എ. പ്രസിഡന്റ് ഈ. വി. ഉസ്മാൻ, സി. മമ്മുഹാജി,മുഹമ്മദ് ഗനി മാസ്റ്റർ, എ. കെ. നാസർ, എം. കുഞ്ഞമ്മദ്, അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ സീനത് വൈശ്യൻ ചെയർമാനും, ബാബു മൃതുൽ (എക്സൈസ് )കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.



Leave a Reply