March 22, 2023

വയനാട് മെഡിക്കൽ കോളേജ്: വിഭാഗീയതക്കെതിരെ മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

IMG-20220930-WA00592.jpg
മാനന്തവാടി: മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ താത്ക്കാലികമായി പ്രവർത്തനം ആരംഭിച്ച വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിന്ന് അട്ടിമറിക്കാനുള്ള ശ്രമം ജനങ്ങളെ സംഘടിപ്പിച്ച് ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കുമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിലറിയിച്ചു.
1980 ൽ ജില്ലാ ആസ്ഥാനത്തിന് പകരം ലഭിച്ചതാണ് ജില്ലാ ആശുപത്രി. 40 വർഷത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയാക്കി ഉയർത്തിയതിനെ ജനം ആഹ്ലാദത്തോടെയാണ്  എതിരേറ്റത്.മാനന്തവാടിയിൽ മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം ഭാഗികമായി തുടക്കം കുറിച്ച അവസരത്തിൽ ഇത് അട്ടിമറിക്കാനുള്ള തൽപ്പരകക്ഷികളുടെ നീക്കങ്ങൾ ദുരൂഹമാണ്,
 ആരോഗ്യരംഗത്ത് വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത മേഖലയാണ് മാനന്തവാടി താലൂക്കും മറ്റ് സമീപ പ്രദേശങ്ങളും. ഏറ്റവും കൂടുതൽ ദളിത് പിന്നോക്ക വിഭാഗങ്ങൾ താമസിക്കുന്ന വടക്കെ വയനാടിൻ്റെ പിന്നോക്കാവസ്ഥ തുടർന്ന് കൊണ്ടെ ഇരിക്കുകയാണ്. മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം
മെച്ചപ്പെടുത്തി കിട്ടുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് സമാന ചിന്താഗതിക്കാരായ പൊതുപ്രവർത്തകരുടെ യോഗം വ്യാപാരഭവനിൽ വിളിച്ചു ചേർക്കും.
തുടർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകും,
മാനന്തവാടി മൈസൂർ പാതയിൽ ബാവലി മുതൽ ബെള്ള വരെ റോഡ് തകർന്നിട്ട് മാസങ്ങളായി, പ്രസ്തുത പാത ഗതാഗത യോഗ്യമാക്കി കിട്ടുന്നതിന് വേണ്ടി കർണാടക സർക്കാറിൽ സമ്മർദ്ദം ചെലുത്താനാവശ്യമായ നടപടികളുമായി സംഘടന രംഗത്തിറങ്ങും, 118 വർഷം പഴക്കമുള്ള
മാനന്തവാടി ഡിവിഷനൽ ഫോറസ്റ്റ് ഓഫീസ് കെട്ടിടം മ്യുസിയമാക്കി മാറ്റി റവന്യു വകുപ്പിൻ്റെ പ്രസ്തുത 11 ഏക്കർ സ്ഥലം ബോട്ടാണിക്കൽ ഗാർഡനാക്കി മാറ്റി കിട്ടുന്നതിന് വേണ്ടിയും രംഗത്തിറങ്ങും
വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് കെ ഉസ്മാൻ ജനറൽ സെക്രട്ടരി പി വി മഹേഷ്, ട്രഷറർ എൻ പി ഷിബി, ഭാരവാഹികളായ സി കെ സുജിത്, കെ എക്സ് ജോർജ്,എം.കെ ഷിഹാബുദ്ദീൻ, ഇ.എ നാസിർ, ജോൺസൺ ജോൺ എന്നിവർ സംബന്ധിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *