July 24, 2026

മുസ്്‌ലിം യൂത്ത് ലീഗ് യുവജന യാത്ര ഓര്‍മ്മക്കായി പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് കിടപ്പാടമൊരുങ്ങുന്നു.

0
thangal
By ന്യൂസ് വയനാട് ബ്യൂറോ
യുവജനയാത്ര  ബൈത്തുറഹ്മക്ക് ശിലയിട്ടു
പനമരം: രവയനാട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരക്കുനിയിലെ നിര്‍ധന കുടുംബത്തിന് തലചായ്ക്കാന്‍ കൂരയൊരുങ്ങുന്നത്. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട നിര്‍ധന കുടുംബത്തിന് വേണ്ടി നിര്‍മ്മിക്കുന്ന ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം യുവജനയാത്ര ക്യാപ്റ്റനും മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. 
പ്രളയകാലത്ത് സാമൂഹ്യസേവനരംഗത്ത് നിരഞ്ഞ് നിന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിലീഫ് പ്രവര്‍ത്തനങ്ങളിലും അവശ്യവസ്തുക്കളെത്തിക്കുന്നതിലുംമുന്നിലുണ്ടായിരുന്നു. സര്‍വ്വതും നഷ്ടപ്പെട്ട നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്ക് യൂത്ത് ലീഗിന്റെ സേവപ്രവര്‍ത്തനങ്ങള്‍ ആശ്വാസമായിരുന്നു. രണ്ടാംഘട്ട റലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലും യൂത്ത് ലീഗ് സാന്നിധ്യമാവുന്നത്. 
ശിലാസ്ഥാപന ചടങ്ങില്‍ മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി, വൈറ്റ് ഗാര്‍ഡ് സംസ്ഥാന കോ ഓഡിനേറ്റര്‍ വി.വി മുഹമ്മദലി, എന്‍. നിസാര്‍ അഹമ്മദ്, പി.കെ അസ്മത്ത്, ഷമീം പാറക്കണ്ടി, വി.എം. അബൂബക്കര്‍, അഡ്വ.എ.പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി.കെ സാം, ജാഫര്‍ മാസ്റ്റര്‍, ഉവൈസ് എടവെട്ടന്‍, ഹാരിസ് കാട്ടിക്കുളം, ജാബിര്‍ വരിയില്‍, ബാവ പരക്കുനി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ. ഹാരിസ് സ്വാഗതവും സി.കെ ഹാരിഫ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *