സാന്ത്വന പരിചരണം; സന്നദ്ധ പ്രവർത്തകരുടെ യോഗം നാളെ
മാനന്തവാടി ∙ ജില്ലാ ആശുപത്രിയിലെ സെക്കൻഡറി പാലിയേറ്റീവ് കെയർ
യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും, കൂടുതൽ
രോഗികൾക്ക് സേവനങ്ങൾ എത്തിച്ച് നൽകുന്നതിനായി സന്നദ്ധ പ്രവർത്തകരുടെ
കൂട്ടായ്മ ശക്തമാക്കും. സ്വാന്ത്വന പരിചരണ വിഭാഗത്തിൽ ഡോക്ടറെക്കാളും
നഴ്സിനേക്കാളും ക്രിയാത്മകമായി ഇടപെടാൻ പരിശീലനം ലഭിച്ച സന്നദ്ധ
പ്രവർത്തകർക്ക് കഴിയും. ഇതിനായി സമയം കണ്ടെത്താനാകുന്നവർ നാളെ ഉച്ചക്ക്
2. 30 മുതൽ 3. 30 വരെ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ
പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.





Leave a Reply