May 1, 2026

കന്നുകാലികളിലെ കുളമ്പുരോഗം ജാഗ്രത പാലിക്കണം : ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കന്നുകാലികളിലെ കുളമ്പുരോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കന്നുകാലികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ വാങ്ങരുതെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.  മൃഗങ്ങളില്‍ രോഗലക്ഷണം കണ്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ അറിയിക്കണം.  വൈറസ് രോഗമായതിനാല്‍ പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമെ കുളമ്പ് രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളു.  മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ കുത്തിവെപ്പ് നല്‍കുന്നുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *