May 26, 2026

വയനാട്ടിൽ റിസോർട്ടിനുള്ളിൽ ഹട്ടിൽ നടത്തിപ്പുകാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടു.

0
IMG-20181221-WA0025
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ മുണ്ടേരിയ്ക്കടുത്ത് മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപം വിസ്പറിംഗ് വുഡ്‌സ് എന്ന റിസോര്‍ട്ടിലെ ഒരു ഹട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ സാമുവലിന്റെ മകന്‍ നെബു എന്ന വിന്‍സെന്റ് സാമുവല്‍ (52) ആണ് മരിച്ചത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന  രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്.. ശരീരമാസകലം രക്തത്തില്‍ കുളിച്ച് കസേരയില്‍ ഇരിക്കുന്ന രീതിയിലാണ് മൃതദേഹം. ഹട്ടിന്റെ മുറിയിലും വഴിയിലുമെല്ലാം രക്ത പാടുകളുണ്ട്. ഇന്നലെ രാത്രി നടന്ന കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു, തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.വയനാടിന്റെ ടൂറിസം രംഗത്ത് സജീവമായിരുന്ന നെബു ബത്തേരി ആരാധന ടൂറിസ്റ്റ് ഹോം ഉടമയും വയനാട് ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറിയുമാണ്. കൽപ്പറ്റ സ്വദേശി ഡോ.. രാജുവിന്റ ഉടമസ്ഥതയിലുള്ള റിസോർട്ട് ഒരാഴ്ച മുമ്പ് പാട്ടത്തിനെടുത്ത നെബു റിസോർട്ടിൽ അറ്റകുറ്റപ്പണി  നടത്തി വരികയായിരുന്നു. ഡോ: രാജു റിസോർട്ട് വില്പനക്ക് വച്ചിരിക്കുകയായിരുന്നു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news