August 11, 2026

റിസോർട്ടിലെ കൊലപാതകം: പ്രതി കസ്റ്റഡിയിലായതായി സൂചന: സാമ്പത്തിക ഇടപാടാണ് കാരണമെന്ന് നാട്ടുകാർ

0
22.12
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  കൽപ്പറ്റക്കടുത്ത്   മണിയങ്കോട്  വിസ്പ്പറിംഗ് വുഡ്സ് എന്ന റിസോർട്ടിൽ ബത്തേരി  മലവയൽ  സ്വദേശി കൊച്ചുവീട്ടിൽ    നെബു എന്ന വിൻസന്റ് സാമുവൽ ( 52 ) കൊല ചെയ്യപ്പെട്ട  കേസിൽ പ്രധാന പ്രതി കസ്റ്റഡിയിലായതായി സൂചന. ഇന്നലെ രാത്രി     നെബുവിന്റെ  കൂടെയുണ്ടായിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം .മീനങ്ങാടി സ്വദേശിയാണ് പോലീസ്  വലയിലുള്ളതെന്നാണ് സൂചന.

വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരിക്കാം കൊലപാതകം നടന്നതെന്ന് കരുതുന്നു. ഭാര്യയും രണ്ട് പെൺമക്കളുമുള്ള  നെബു വയനാടിന്റെ ടൂറിസം രംഗത്തെ മികച്ച സംരംഭകനാണ്. അതിനാൽ തന്നെ പലരുമായും  പണമിടപാടുണ്ടായിരുന്നു. അത്തരത്തിലൊരു ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ  കലാശിച്ചതെന്ന് കരുതുന്നു. റിസോർട്ടിലെ ജോലിക്കാരിയായ സ്ത്രീയാണ് ആദ്യം കണ്ടത്.  ഭക്ഷണശാലയുടെ അടുത്തായി റിസോർട്ടിന്റെ ബോർഡിന്റെ തൂണിലും  റോഡിലും രക്തം വീണിട്ടുണ്ട്.  കെട്ടിടത്തിനുള്ളിൽ രക്തം തളം  കെട്ടിയിട്ടുണ്ട്.     
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *