May 26, 2026

റിസോർട്ട് നടത്തിപ്പുകാരൻ നെബുവിന്റെ കൊലക്ക് കാരണം അവിഹിത ബന്ധം: പ്രതികൾ പോലീസ് കസ്റ്റഡിയിൽ

0
IMG-20181221-WA0065
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റക്കടുത്ത്   മണിയങ്കോട്  വിസ്പ്പറിംഗ് വുഡ്സ് എന്ന റിസോർട്ടിലാണ്  ബത്തേരി  മലവയൽ  സ്വദേശി കൊച്ചുവീട്ടിൽ    നെബു എന്ന വിൻസന്റ് സാമുവൽ ( 52 ) കൊല ചെയ്യപ്പെട്ടത്.   കേസിൽ പ്രധാന പ്രതി കസ്റ്റഡിയിലായി. . മീനങ്ങാടി സ്വദേശി രാാജുവും സഹായി അനിലുമാണ്  കസ്റ്റഡിയിിലായത് രാാജുവിന്റെ ഭാര്യയുുമായുള്ള നെബുവിന്റെ അവിഹിത ബന്ധ്ധമാണ് കൊലക്ക് കാരണമായത്. 

വ്യാഴാഴ്ച  രാത്രി     നെബുവിന്റെ  കൂടെയുണ്ടായിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം ആദ്യം നടത്തിയത്. .

വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ്  കൊലപാതകം നടന്നത്. . ഭാര്യയും രണ്ട് പെൺമക്കളുമുള്ള  നെബു വയനാടിന്റെ ടൂറിസം രംഗത്തെ മികച്ച സംരംഭകനാണ്. അതിനാൽ തന്നെ പലരുമായും  പണമിടപാടുണ്ടായിരുന്നു. അത്തരത്തിലൊരു ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ  കലാശിച്ചതെന്നാണ് ആദ്യം  കരുതിയത്. . റിസോർട്ടിലെ ജോലിക്കാരിയായ സ്ത്രീയാണ് ആദ്യം   മൃതദേഹം  കണ്ടത്.  ഭക്ഷണശാലയുടെ അടുത്തായി റിസോർട്ടിന്റെ ബോർഡിന്റെ തൂണിലും  റോഡിലും രക്തം വീണിട്ടുണ്ട്.  കെട്ടിടത്തിനുള്ളിൽ രക്തം തളം  കെട്ടിയിട്ടുണ്ട്.     എന്നാൽ കൊലപാതകത്തിന് പണമിടപാടുമായി ബന്ധമില്ലന്നും മീനങ്ങാടി സ്വദേശിയായ രാജുവിന്റെ ഭാര്യയായ  അധ്യാപികയുമായി നെബുവിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും  ഭർത്താവായ രാജുവും    സുഹൃത്ത് അനിലും  ചേർന്നാണ് കൊലപാതകം നടത്തിയതെന്നും സൂചനയുണ്ട്. അടിപിടിക്കിടെ പരിക്കേറ്റ അനിൽ  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണന്നും റിപ്പോർട്ടുണ്ട്. നെബു

നിരവധി സ്ഥലങ്ങളിൽ റിസോർട്ടുകളും ടുറിസ്റ്റ് ഹോമുകളും വാടകക്കെടുുത്ത് നടത്തുകയും ചെയ്യുന്നുണ്ട്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news