October 19, 2026

കൃത്രിമ ദന്തനിര: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മന്ദഹാസം എന്ന പേരില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ള 60 വയസ്സ് കഴിഞ്ഞ പൗരന്‍മാര്‍ക്ക് സൗജന്യമായി കൃത്രിമ ദന്തനിര വെച്ച് കൊടുക്കുന്ന പദ്ധതിയില്‍ ദന്തനിര ആവശ്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുളള അപേക്ഷ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറം ശിശുവികസന പദ്ധതി ഓഫീസുകളിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം  ജൂണ്‍ 29 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04936 205307
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *