August 13, 2026

മനംനിറഞ്ഞ് കേരള വിഭവങ്ങൾ കഴിച്ച് രാഹുൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മനംനിറഞ്ഞ് കേരള വിഭവങ്ങൾ കഴിച്ച് രാഹുൽ
മാനന്തവാടി  :വോട്ടർമാർക്ക് നന്ദിയറിയിക്കാനായി വയനാട്ടിൽ എത്തിയ നിയുക്ത എം.പി.രാഹുൽ ഗാന്ധി ഉച്ചക്ക് 1.08 ഓടെ മാനന്തവാടി ഫോറസ്റ്റ് ഐ.ബി യിൽ എത്തി.തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിൽ ഇരുപതോളം നേതാക്കൾക്കൊപ്പം ഇലയിൽ വിളമ്പിയ കേരള സദ്യയും ചെമ്മീൻ ഫ്രൈയും ചിക്കനും കൂട്ടി ആസ്വദിച്ച് തന്നെ കഴിച്ചു. മാനന്തവാടി ബ്രഹ്മഗിരി ഹോട്ടലിലാണ് പായസം ഉൾപ്പെടെ 22 ഓളം വിഭവങ്ങൾ തയ്യാറാക്കിയത്. ഹോട്ടൽ മാനേജർ പി.കെ.നൈജ, ചീഫ് ചെ ഫ് കെ.സുനീഷ് സർവ്വീസ് ക്യാപ്റ്റൻ കെ.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന ടീമാണ് 70 പേർക്കുള്ള ഭക്ഷണം പാകം ചെയ്തതും വിളമ്പിയതും. കോൺഗ്രസ് നേതാക്കളായ എം.ജി.ബിജു, അഡ്വ.ശ്രീകാന്ത് പട്ടയൻ, സണ്ണി ചാലിൽ എന്നിവർക്കായിരുന്നു ഭക്ഷണ സംവിധാനങ്ങൾ ഒരുക്കാനുള്ള ചുമതലയിൽ ഉണ്ടായിരുന്നത്. ഇടിച്ചക്ക തോരനും ചോമ്പാലയിൽ നിന്നും കൊണ്ടുവന്ന മത്സ്യങ്ങളും ആസ്വദിച്ച് കഴിച്ച് അൽപ്പനേരം വിശ്രമിച്ചതിന് ശേഷം മാനന്തവാടി രൂപത  ബിഷപ്പ് മാർ ജോസ് പൊരുന്നേടമുൾപ്പെടെയുള്ളവരുടെ നിവേദനങ്ങൾ സ്വീകരിച്ചതിന് ശേഷം 2 .17 ഓടെയാണ് മാനന്തവാടിയിൽ റോഡ് ഷോക്കായി ഇറങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *