July 16, 2026

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് സാരമായി പരിക്കേറ്റു

0
81.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോല്‍പ്പെട്ടി:തോല്‍പ്പെട്ടി താഴെ വെള്ളറ കോളനിക്ക് സമീപം പുതുമന വീട്ടില്‍ റെനീഷ് (26) ആണ് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. തോല്‍പ്പെട്ടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്ന റെനീഷ് രാത്രി ഒമ്പതരയോടെ കട പൂട്ടി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വീടിന് സമീപത്തെ  സ്വകാര്യ തോട്ടത്തില്‍ വെച്ച് കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് ആനയുടെ അടുത്തു നിന്നും റെനീഷ് കഷ്ടിച്ച് ഓടി രക്ഷപെടുകയായിരുന്നു. ഇതിനിടെ വീണ് മുഖത്തും നെഞ്ചിനും പരുക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ വന്ന ആനയുടെ അടുത്തു നിന്നും രക്ഷപ്പെടാനായി ആളൊഴിഞ്ഞ വീട്ടില്‍ അഭയം തേടിയ റെനീഷിനെ രാത്രി പത്തരയോടെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. 
 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *