May 30, 2026

തെരുവിൽ പാട്ട് പാടി അവർ കുരുന്നിന് കരുത്തായി:ശ്രീബുദ്ധ പണം കൈമാറി.

0
30md16.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിർധന കുടുംബത്തിന് സാന്ത്വനമായി 'ശ്രീബുദ്ധ'


 മാനന്തവാടി: നിർധന കുടുംബത്തിന് സാന്ത്വനമായി ശ്രീബുദ്ധ ബാംബൂ വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി. എടവക ഗ്രാമപ്പഞ്ചായത്തിലെ വെങ്ങണക്കൊല്ലി കുന്നമംഗലത്തെ ഗിരീഷിന്റെയും ശ്രീജയുടെയും കുടുംബത്തിന് സൊസൈറ്റി സഹായമേകിയത്. ഇവരുടെ മകളുടെ ചികിത്സാ സഹായാർഥം സൊസൈറ്റി സമാഹരിച്ച അമ്പതിനായിരം രൂപ മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജിന്റെയും എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്റെയും സാന്നിധ്യത്തിൽ കൈമാറി. 
ശ്രീബുദ്ധ ബാംബൂ വർക്കേഴ്‌സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് വി. രാജൻ, വൈസ് പ്രസിഡന്റ് സി.വി. രവി, പ്രകാശ് ബത്തേരി, ഉണ്ണികൃഷ്ണൻ നടവയൽ, രജനി ഇരിട്ടി എന്നിവർ പങ്കെടുത്തു.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *