പ്രീ വൈഗ കാര്‍ഷിക പ്രദര്‍ശന മേള സ്വാഗതസംഘം രൂപീകരിച്ചു.
പ്രീവൈഗ കാര്‍ഷിക പ്രദര്‍ശനമേള നവംബര്‍ 23, 24 തീയ്യതികളില്‍ ജില്ലയില്‍ നടക്കും. കര്‍ഷക ക്ഷേമ വകുപ്പും വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്. കാര്‍ഷിക പ്രദര്‍ശനം,സെമിനാറുകള്‍,മൂല്യ വര്‍ദ്ദിത ഉത്പന്നങ്ങളുടെ പ്രദര്‍ശം. കര്‍ഷകനും സംരംഭകനും തമ്മിലുള്ള മുഖാമുഖം എന്നിവ ഇതോടനുബന്ധിച്ച് നടക്കും. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ സംഘാടക സമിതി രൂപീകരിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, ജന പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.





Leave a Reply