May 19, 2024

പ്രളയ പുനരധിവാസം: അര്‍ഹതയുള്ളവര്‍ തഴയപ്പെടരുത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

0
03.jpg


പ്രളയദുരന്തത്തില്‍ നിന്നും കരകയരാന്‍ സമൂഹം മുന്‍കൈയ്യെടുക്കുന്ന  ഇടപെടലുകള്‍ മാതൃകപരമാണെന്ന് തുറമുഖ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ 54 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി നിര്‍മ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം പുല്‍പ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ അതിജീവനത്തിന് കൂട്ടായ്മ പരിശ്രമമാണ് വേണ്ടത്. ജനകീയ പിന്തുണ സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു. ഇതോടെ#ാപ്പം നല്‍കുന്ന സഹായങ്ങള്‍ അര്‍ഹതയുള്ളവരുടെ കൈകളില്‍ തന്നെ എത്തണമെന്നതും അധികൃതര്‍ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

 പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയിലെ 35 കുടുംബങ്ങള്‍ക്കും കൊട്ടമുരട്ട് കോളനിയിലെ 6 കുടുംബങ്ങള്‍ക്കും പൂതാടി, നൂല്‍പ്പുഴ, മീനങ്ങാടി പഞ്ചായത്തുകളിലായുളള 13 കുടുംബങ്ങള്‍ക്കും വേണ്ടിയാണ് വീട് നിര്‍മ്മിക്കുന്നത്.  പുല്‍പ്പള്ളി വില്ലേജിലെ മരകാവില്‍ 4.75 ഏക്കര്‍ സ്ഥലവും ചേപ്പിലയില്‍ 2.37 ഏക്കര്‍ സ്ഥലവുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.   പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ജില്ലാ ഭരണകൂടം മുഖേന കണ്ടെത്തിയ ഈ ഭൂമി 1,44,18,750 രൂപ റ്റി.ആര്‍.ഡി.എം. ഫണ്ട് ഉപയോഗിച്ച് വിലയ്ക്ക് വാങ്ങി ഗുണഭോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്.  പത്ത് സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. എല്ലാ വീടുകളിലേക്കും വാഹനം എത്തുന്ന തരത്തില്‍ വഴിയുണ്ടാകും.  കമ്മ്യൂണിറ്റി ഹാള്‍, സാമൂഹ്യ പഠനമുറി തുടങ്ങിയ സൗകര്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കും. വീടുകളുടെ നിര്‍മ്മാണ പ്രവൃത്തി ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് ഏറ്റെടുത്തത്. ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.  ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍, പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍, മണി ഇയ്യമ്പത്ത്, ടി.ഡി.ഒ സി. ഇസ്മയില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *