May 19, 2024

മടക്കി മലയിൽ മെഡിക്കൽകോളേജ് :സർക്കാർ പിൻവാങ്ങിയത് ആശങ്ക സൃഷ്ടിച്ചുവെന്ന് പരിഷത് .

0
മടക്കി മലയിൽ മെഡിക്കൽകോളേജ് സ്ഥാപിക്കുന്ന പദ്ധതിയിൽ നിന്നും കേരള സർക്കാർ പിൻവാങ്ങിയത് വയനാട്ടുകാരുടെ ഇടയിൽ കടുത്ത ആശങ്ക ഉളവാക്കിയിരിക്കുകയാണന്ന് പരിഷത് .
ഈ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നിൽ ശാസ്ത്രീയമായ എന്തെങ്കിലും കാരണമുണ്ടെങ്കിൽ ജനങ്ങളോട് പറയാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്ന് ആവശ്യപ്പെട്ടത്.
എന്നാൽ പെട്ടന്ന് തന്നെ കൽപ്പറ്റയ്ക്ക് അടുത്ത് സൗകര്യ പ്രദമായ പുതിയ സ്ഥലം കണ്ടെത്തി മെഡിക്കൽ കോളേജ് നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ തീരുമാനിച്ച് സർക്കാർ മുന്നോട്ടു പോകുന്ന  സാഹചര്യത്തിൽ പരിഷത്തിന്റെ പഴയ പ്രമേയം ഉയർത്തി കൊണ്ട് വന്ന് വിവാദമുണ്ടാക്കാൻ ചില തൽപ്പര കക്ഷികൾ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു . 
അടിയന്തിരമായ രോഗശുശ്രൂഷ ആവശ്യമാകുന്ന ഘട്ടങ്ങളിൽ അത് ലഭിക്കാത്തത് മൂലം മരണങ്ങൾ സംഭവിക്കുന്നത് വയനാടുകാർ അനുഭവിക്കുന്ന കടുത്ത പ്രയാസമാണ്. ഇത് പരിഹരിക്കണമെങ്കിൽ വിദഗ്ധ ചികിത്സക്കുള്ള എല്ലാ ആധുനിക സൗകര്യങ്ങളും മികച്ച ഡോക്ടർ മാരുമുള്ള ചികിത്സാ സംവിധാനം ചുരത്തിനു മുകളിൽ ഉണ്ടായേ മതിയാവൂ. എത്രയും വേഗത്തിൽ ഈ ആവശ്യം സഫലമാകണം എന്നത് വായനാട്ടുകാരുടെ ചിരകാല അഭിലാഷമാണ്. 
ഈ തലമുറയുടെയും ഭാവി തലമുറയുടെയും നിലനിൽപിന് ഹാനികരമാകാത്ത ഏതൊരു വികസന പ്രവർത്തനത്തേയും പരിഷത്ത് എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. 
പുതിയതായി സർക്കാർ കണ്ടെത്തിയ സ്ഥലം പരിഷത് സമിതി സന്ദർശിക്കുകയും പ്രശ്ന രഹിതമാണ് എന്ന് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. 
വയനാട്ടിൽ എവിടെ ആയാലും സുരക്ഷിതമായ സ്ഥലത്ത്  മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നടപടികൾക്ക് പരിഷത്ത് എതിരല്ല.
ഏതാനും ചിലരുടെ ദീർഘദൃഷ്ടിയില്ലാത്തതും രാഷ്ട്രീയ ദുഷ്ടലാക്കോടു കൂടിയതുമായ വാക്കുകൾക്ക് പരിഷത്ത് വില കൽപ്പിക്കുന്നില്ല. 

അവരുടെ വാദങ്ങൾക്ക് ബലം നൽകുന്നതിനായി പരിഷത്ത് മറ്റൊരു സന്ദർഭത്തിൽ നടത്തിയ പ്രസ്താവനയെ വലിച്ചിഴയ്ക്കുന്നതിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഒട്ടും സമയം വൈകാതെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കണമെന്ന് കേരള സർക്കാറിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *