July 16, 2026

കേരള എൻ ജി ഒ അസോസിയേഷൻ ഇന്ദിരാജി അനുസ്മരണം നടത്തി.

0
IMG-20191031-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷനു മുന്നിൽ ഇന്ദിരാജി അനുസ്മരണം നടത്തി. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച് രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര വനിതയാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ പറഞ്ഞു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. അഭിജിത്ത് സി.ആർ, ഗ്ലോറിൻ സെക്വീര, ഇ .വിജയൻ, ബി.സുനിൽകുമാർ, റോബിൻസൺ ദേവസ്സി, ബിജു ജോസഫ്, ബാബു എം തോമസ്സ്, റെജീസ് കെ തോമസ്, സുഗതൻ കെ.എസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *