ഫീല്‍ഡ് തല ഫെസിലിറ്റേറ്റര്‍മാരെയും ടെക്നിക്കല്‍ അസിസ്റ്റന്റിനെയും തെരഞ്ഞെടുക്കുന്നതിന് കൂടിക്കാഴ്ച്ച 13-ന്
പ്രളയാനന്തര ഭവന നിര്‍മ്മാണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹബ്ബുകളിലേയ്ക്ക് ഫീല്‍ഡ് തല ഫെസിലിറ്റേറ്റര്‍മാരെയും, മാനന്തവാടി ഹബ്ബിലേയ്ക്ക് ടെക്നിക്കല്‍ അസിസ്റ്റന്റിനെയും തെരഞ്ഞെടുക്കുന്നതിന് കൂടിക്കാഴ്ച്ച നടത്തുന്നു. ടെക്നിക്കല്‍ അസിസ്റ്റന്റിന് ബിരുദവും സര്‍ക്കാര്‍ അംഗീകൃത ഡി.റ്റി.പി കോഴ്സും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, ഫീല്‍ഡ് ഫെസിലിറ്റേറ്റര്‍മാര്‍ക്ക് പ്ലസ്ടുവും ആന്‍ഡ്രോയിഡ് ഫോണും, സ്വന്തമായി ടൂവിലറും വേണം. 6 മാസത്തേയ്ക്ക് താത്കാലികമായാണ് നിയമനം. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളും, പകര്‍പ്പുമായി നവംബര്‍ 13 രാവിലെ 10.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ലൈഫ് മിഷന് ഓഫീസില്‍ ഹാജരാകേണ്ടതാണ്. (ടെക്നിക്കല്‍ അസിസ്റ്റന്റിന് പ്രതിമാസം 10,000 രൂപയും, ഫീല്‍ഡ് ഫെസിലിറ്റേറ്ററിന് ഒരു വീടിന് 50 രൂപയും ആയിരിക്കും വേതനം).
Leave a Reply