മാനന്തവാടി-മട്ടന്നൂര്‍ നാലുവരി പാത: പൊതുജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഒ.ആര്‍. കേളു എം.എല്‍.
മാനന്തവാടി: കണ്ണൂര്‍ ആന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി വികസിപ്പിക്കുന്ന മാനന്തവാടി-മട്ടന്നൂര്‍ നാലുവരി പാതയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഒ.ആര്‍. കേളു എം.എല്‍.എ. പറഞ്ഞു. പറഞ്ഞു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച മാനന്തവാടി മുനിസിപ്പല്‍തല അലൈന്‍മെന്റ് പ്രദര്‍ശനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാംഘട്ട പ്രദര്‍ശനത്തിലും ചര്‍ച്ചയില്‍ വിവിധ രാഷട്രീയ പാര്‍ട്ടിനേതാക്കള്‍, സംഘടനാ ഭാരവാഹികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാലുവരിപാതയെ യോഗത്തിനെത്തിയവര്‍ സ്വാഗതം ചെയ്തു. നാലുവരിപാതയ്ക്കായി റോഡ് വീതികൂട്ടുമ്പോള്‍ ഭൂമിയും, കെട്ടിടങ്ങളും നഷ്ടമാവുന്നവര്‍ക്ക് നഷ്ടപരിഹാരം കാലതാമസം കൂടാതെ നല്‍കണമെന്നും, വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് എത്രയും വേഗം നാലുവരി പാത യാഥാര്‍ഥ്യമാക്കണം, നാലുവരി പാതയുടെ പേരില്‍ വികസന മുരടിപ്പ് ഉണ്ടാകാന്‍ പാടില്ല,തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉണ്ടായി. മാനന്തവാടിയിലെ യോഗത്തില്‍ സി.പി.ഐ. അസിസ്റ്റന്റ് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പടയന്‍ മുഹമ്മദ്, സി.പി.എം. മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം. വര്‍ക്കി, കോണ്‍ഗ്രസ് മണ്ഡലം ബ്ലോക്ക് പ്രസിഡന്റ് എം.ജി. ബിജു, ബി.ജെ.പി. പ്രതിനിധി കെ. ജയചന്ദ്രന്‍, എല്‍.ജെ.ഡി. സംസ്ഥാന കമ്മിറ്റി അംഗം ഡോ. എ. ഗോകുല്‍ദേവ്, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി.കെ. തുളസിദാസ്, പി.ടി. ബിജു, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസിറ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷിബു കൃഷ്ണരാജ് തുടങ്ങിയവര്‍ സംസാരിച്ചു.




Leave a Reply