October 23, 2026

ഇന്ത്യ കൈവരിച്ച സാമ്പത്തിക പുരോഗതി തകിടം മറിക്കുന്ന നയങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നതെന്ന് എൻ.ഡി.അപ്പച്ചൻ.

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിച്ച സാമ്പത്തിക പുരോഗതി തകിടം മറിക്കുന്ന നയങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നതെന്നും, ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യു.ഡി.എഫ് കണ്‍വീനറും, കെ.പി.സി.സി മെമ്പറുമായ എന്‍.ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. ഇന്ദിരാ ഗാന്ധിയുടെ 102-ാം ജന്മവാര്‍ഷികം ഡി.സി.സി ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ്പ്രസിഡന്‍റ് എം.എ ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.എല്‍ പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, വി.എ മജീദ്, കെ.വി പോക്കര്‍ ഹാജി, എ. പ്രഭാകരന്‍ മാസ്റ്റര്‍, ബിനു തോമസ്, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ഉലഹന്നാന്‍ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീന്‍, പി.വി ജോര്‍ജ്ജ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, കെ.കെ രാജേന്ദ്രന്‍, ജോഷി സിറിയക്ക്, എന്‍. വേണുഗോപാല്‍, അനില്‍ എസ്. നായര്‍, സുജയ വേണുഗോപാല്‍, പി. കബീര്‍, സി.പി പുഷ്പലത, പി. വിനോദ്കുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, വി. നൗഷാദ്, ജോണി ജോണ്‍, മൈമുന  തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *