May 16, 2024

പുതിയ കെട്ടിട നിയമം നിർമ്മാണ മേഖലയെ തളർത്തും – ലെൻസ് ഫെഡ് : ടൗൺ പ്ലാനിംഗ് ഓഫീസിലേക്ക് നാളെ മാർച്ച്

0
Img 20191120 Wa0149.jpg
.
കൽപ്പറ്റ: 
നവംബർ 8ന് കേരള സർക്കാർ പ്രസിദ്ധികരിച്ച് നടപ്പിലാക്കിയ പുതിയ
കെട്ടിട നിർമ്മാണ നിയമം മൊത്തത്തിൽ വിലയിരുത്തുമ്പോൾ നിർമ്മാണ മേ
ഖലയെ തളർത്തുന്നതാണന്ന് ലെൻസ് ഫെഡ്  ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു..
 പെട്ടെന്ന് ഒരു പുതിയ നിയമം കൊണ്ടുവരാൻ മാത്രം പഴയ നിയമ
ത്തിൽ എന്തായിരുന്നു ന്യൂനത  എന്നത് സർക്കാർ വ്യക്തമാക്കണം. .  പഴയ
കെട്ടിട നിർമ്മാണ നിയമം വളരെ പ്രായോഗികമായ ഒന്നായിരുന്നു. അതിൽ ആധുനികവൽക്കരണത്തിന്റെ ഭാഗമായുള്ള ചില ഭേദഗതികൾ മാത്രമായിരുന്നു
ആവശ്യമുണ്ടായിരുന്നത് (മെക്കാനിക്കൽ പാർക്കിങ്, എസ്കലേറ്റർ, മൾട്ടിക
സ് മുതലായവ),.
– നിയമത്തിൽ ഭേദഗതി മാത്രം വരുമ്പോൾ ഇതുവരെ സമർപ്പിച്ച് അപക
കൾ നിരസിക്കാണ്ട ആവശ്യം വരുന്നില്ല (2008ലെ കേരളാ ഹൈക്കോടതി
യുടെ വിധി പ്രകാരം ഒരു അപേക്ഷ തീർപ്പാക്കേണ്ടത് ആ അപേക്ഷ പരിഗണനയിലുള്ള സമയത്ത് നിലവിലുള്ള നിയമപ്രകാരം ആയിരിക്കണം എന്നാണ്. മാത്രമല്ല "ഈസ് ഓഫ് ബിസിനസ്സ്" എന്ന് മുഖ്യമന്ത്രി തന്നെ ജനങ്ങളോട് പറയുക
യും അതിനായി സോഫ്റ്റ് വെയറുകൾ തയ്യാറാക്കുകയും ഈ സോഫ്റ്റ് വെയർ
മുഖേന 30 ദിവസത്തിനുള്ളിൽ അനുമതി നൽകുമെന്ന് പറഞ്ഞ് സ്വീകരിച്ച കെട്ടി
ടനിർമ്മാണ അപേക്ഷകളാണ് ഇപ്പോൾ നിരസിക്കപ്പെടുന്നത്,
– വിജ്ഞാപനം ചെയ്യപ്പെടാത്ത റോഡുകളിൽ നിന്നും വീടുകൾക്ക് 2 മീറ്റർ
അകലം പാലിച്ചാൽ മതിയെന്ന മാറ്റത്തിന്റെ മറവിൽ, സാധാരണക്കാരെ ബാധി
ക്കുന്ന ഒട്ടേറെ നിബന്ധനകൾ പുതിയ നിയമത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
– മുൻഭാഗത്തും പിൻഭാഗത്തും വിടേണ്ടതായ അകലങ്ങൾക്ക് നേരത്തെ ശരാശരി അളവ് അനുവദിച്ചിരുന്നത് ഇപ്പോൾ ഇല്ലാതാക്കിയിട്ടുണ്ട്. വളരെ 65 റി20
വീടുകൾക്കുപോലും മഴവെള്ള സംഭരണി നിർബന്ധമാക്കി. 200 ചതുരശ്ര മീറ്റ്
റിൽ കൂടിയ വീടുകൾക്ക് ചുരുങ്ങിയത് ഒന്നരമീറ്റർ വീതിയുള്ള വഴി ആവശ്യ
മാണ്. ഇതെല്ലാം ചെറിയ സ്ഥലത്ത് വീടുണ്ടാക്കുന്നവർ പോലും പ്രയാസപ്പെടു
ത്തുന്നതാണ്.
കെട്ടിടത്തിലേക്ക് ആവശ്യമായ വഴിയുടെ ( റോഡിന്റെ) വീതി വർദ്ധിപ്പിച്ചത്
വീടല്ലാതെ മറ്റ് ചെറിയ കെട്ടിടങ്ങളെയും സാധാരണക്കാരായ സംരംഭകരേയും
പ്രതികൂലമായി ബാധിക്കുന്നതാണ്. പാർക്കിങ് ഏരിയയിലേക്കുളള റാമ്പിന്റെ ചരിവും വീതിയും വർദ്ധിപ്പിച്ചത് ഇടത്തരക്കാരെയും നന്നായി ബാധിക്കുന്നതാണ്.
സ്ഥലത്തിന്റെ വിസ്തീർണ്ണത്തിൽ ആനുപാതികമായി കെട്ടിടത്തിന്റെ വി
സ്തീർണ്ണം നിർണ്ണയിക്കുന്നതിനുളള ഫ്ളോർ സ്പെയിസ് ഇൻഡക്സ് (TSI പഴയ
TAR) ഫ്ളോർ ഏരിയക്കുപകരം ബിൽപ് ഏരിയയെ അടിസ്ഥാനമാക്കി മാറ്റിയി
ട്ടുണ്ട്. ഇത് ഒരു സ്ഥലത്ത് നിർമ്മിക്കാവുന്ന കെട്ടിടത്തിന്റെ പരമാവധി വിസ്
തീർണ്ണത്തെ നാൽപത് ശതമാനത്തോളം കുറക്കാൻ ഇടവരുത്തും. അതുമൂലം,
ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകിയിരുന്ന നിർമാണ മേഖല ഇ
പ്പോൾ തന്നെ തകർച്ചയിലായിരുന്നത് നിലം പരിശാപാനിടവരുത്തും.
ഇന്നത്തെ അവസ്ഥയിൽ ഒരു വലിയ കെട്ടിടത്തിന് വിവിധ ഡിപ്പാർട്ട്മെന്റുകളുടെ
സമ്മതപത്രങ്ങൾ ലഭിച്ച് ബിൽഡിങ്ങ് പെർമിറ്റ് ലഭിക്കണമെങ്കിൽ ഏകദേശം
ത്ത കാലതാമസം വരും. കൂടാതെ സ്ഥലത്തിന്റെ കാര്യത്തിലാണെങ്കിൽ
വർഷങ്ങളോളം പ്രായമുള്ള വൃക്ഷങ്ങൾ ഉള്ളതായാലും, പുരയിടമാണെങ്കിലും
അതിൽ പലതും ഇപ്പോഴും സർക്കാറിന്റെ റവന്യൂറെക്കോർഡ് പ്രകാരം വയലും,
നിലവും മറ്റുമായിട്ടാണ് കിടക്കുന്നത്. ഇതു പ്രകാരം പ്രസ്തുത സ്ഥലങ്ങൾ തരം
മാറിയാൽ മാത്രമേ നിലവിൽ കെട്ടിട നിർമ്മാണ അനുമതി ലഭിക്കുകയുള്ളു. എ.
ന്നാൽ തരം മാറ്റാൻ സമർപ്പിച്ച അപേക്ഷകളിൽ ഒന്നും തന്നെ അനുമതി ലഭിക്കുന്നില്ല.
സേവനങ്ങൾ എത്രയും വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാവാൻ സർക്കാർ നടപ്പാ
ക്കിക്കൊണ്ടിരിക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി, കെട്ടിട
നിർ 21മാണ പെർമിറ്റുകൾ 15 ദിവസത്തിനകം തീർപ്പാക്കണമെന്ന് രണ്ടുവർഷം മുമ്പ് 
 നിയമ ഭേദഗതിയുണ്ടാക്കിയിരുന്നത് ഇപ്പോൾ 30 ദിവസമാക്കി വർദ്ധിപ്പിച്ചിരി
ക്കുകയാണ്. മാത്രവുമല്ല വിവിധ കാര്യങ്ങൾക്ക് അനുമതി വാങ്ങേണ്ട  ഡിപ്പാർട്ട്മെന്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കയാണ്.
       ഒരു നിയമം നിർമ്മിക്കുകയോ ഭേദഗതി ചെയ്യുകയോ   ഉണ്ടാവുമ്പോൾ പ്രാഥമി
കമായ  കാര്യം, അതുമായി ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചർച്ച ചെയ്ത് അഭിപ്രാ
ന) സമന്വയമുണ്ടാക്കുക എന്നതാണ്. എന്നാൽ കരട് പ്രസിദ്ധീകരിച്ച് അഭിപ്രായം
ക്രോഡീകരിക്കാനുള്ള അവസരം ഇത്തവണ ഉണ്ടായില്ല.
– പുതിയ നിയമത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ എടുക്കുന്ന
നടപടികളെപ്പറ്റി പ്രതിപാതിക്കുന്നുണ്ട് .എന്നാൽ നിയമത്തെ ദുർവ്യാഖ്യാനം ചെ
യുന്നവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് പ്രതിപാതിച്ചു കാണുന്നില്ല. 
– കൂടാതെ ജനങ്ങൾക്ക് ഈ നിയമത്തെക്കുറിച്ച് എന്തെങ്കിലും പരാതികൾ വരുമ്പോൾ അത് ബോധിപ്പിക്കാനുള്ള ഒരു അപ്പിലേറ്റ് അതോറിറ്റിയും രൂപീകരിക്കണം.
– കേരളത്തിന് പൊതുവായ ഒരു കെട്ടിട നിർമ്മാണ നിയമത്തിന് ഉപരിയായി
കേരളത്തിലെ വ്യത്യസ്ഥമായ ഭൂപ്രകൃതിക്കനുസൃതമായ ആസൂത്രണനയങ്ങ
ളോട് കൂടിയ ഒരു മാർഗ്ഗനിർദ്ദേശ രേഖയാണ് രൂപീകരിക്കേണ്ടത്. ഇത് തയ്യാറാക്കുന്നതിനായി ഒരു വിദഗ്ദ്ധസമിതിയെ രൂപീകരിക്കാനുള്ള നടപടി കൈക്കൊള്ളാൻ  സർക്കാർ താൽപര്യം കാണിക്കണം. . പെർമിറ്റ് ലഭിക്കുന്ന ദിവസത്തെ നിയമമായിരിക്കും ബാധകം
എന്നത് ഏതെങ്കിലും നിയമം മാറിയാൽ പാൻ പൂർണ്ണമായി തിരുത്തികൊടുക്ക
ണ്ട സാഹചര്യം ഒരുക്കും.
– ഇതെല്ലാം പരിഗണിച്ച്, ഇപ്പോൾ നടപ്പിലാക്കിയ കേരള മുനിസിപ്പൽ കെട്ടിട
നിർമ്മാണ നിയമം 2019-ഉം കേരള പഞ്ചായത്തിൽ കെട്ടിട നിർമ്മാണ നിയമം
2019-ഉം പൂർണമായും പിൻവിക്കുകയോ, ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി
ചർച്ചചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉടൻ ഭേദഗതി ചെയ്യുകയോ വേ
ണമെന്ന് ലെൻസ് ഫെഡ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്  നാളെ ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. ടി. പ്രിയേഷ്, സതീഷ് അരി വയൽ, കെ.ഇ. എബ്രാഹം.,  ഹാരിസ് അറക്കൽ, അനൂപ് കുമാർ തുടങ്ങിയവർ  പത്രസമ്മേളനത്തിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *