October 19, 2026

ഒരുവട്ടം കൂടി :കെ സി വൈ എം മുൻ കാല നേതൃസംഗമം നടത്തി

0
IMG-20191124-WA0232.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കെ.സി.വൈ.എം.മാനന്തവാടി രൂപതയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ 25 വർഷത്തെ രൂപത   ഭാരവാഹികളുടെ സംഗമം നടത്തി. ദ്വാരക പാസ്റ്ററൽ സെന്ററിൽ"ഒരുവട്ടംകൂടി " എന്ന പേരിൽ നടന്ന സംഗമം രൂപതാ പ്രോക്യൂറേറ്റർ ഫാ.ജിൽസൺ കോക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് എമ്പിൻ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. മുൻ ഭാരവാഹികകൂടെ പ്രധിനിധിയായി  ഫാ.സെബാസ്റ്റിൻ പുത്തേൽ, സി.ആൻസിപോൾ എസ് എച്ച്, ജോൺസൺ തൊഴുത്തിങ്കൽ, ജിൻസി ഷാജൻ എന്നിവർ സംസാരിച്ചു, ചടങ്ങിൽ മുൻ കാല നേതാക്കൻന്മാരുടെ ഒരു സംഘടന രൂപികരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഫാ. അഗസ്റ്റിൻ ചിറയ്ക്കത്തോട്ടം, ജസ്റ്റിൻ ചെഞ്ചട്ടയിൽ,റ്റോമ്പി കൂട്ടുങ്കൽ ജിയോമച്ചുകുഴിയിൽ, റ്റിമ്പിൻ പാറയ്ക്കൽ , സി. സാലി ആൻ. സിഎം സി, ആൽഫിൻ അമ്പാറയിൽ ജിജോ പോടിമറ്റത്തൽ,ജീന വരിയ്ക്കപ്പള്ളിൽ, എന്നിവർ നേതൃത്വം നൽകി.ജീഷിൻ മുണ്ടയ്ക്കത്തടത്തിൽ സ്വാഗതവും അലിന ജോയി നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *