സാമൂഹ്യസുരക്ഷ പെന്ഷന് കൈപ്പറ്റുന്നവരും നിലവില്‍ പെന്ഷന് പാസായവരും 30-നകം മസ്റ്ററിങ് നടത്തണം
മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് സാമൂഹ്യസുരക്ഷ പെന്ഷന് കൈപ്പറ്റുന്നവരും നിലവില്‍ പെന്ഷന് പാസായവരും 30-നകം അക്ഷയകേന്ദ്രവുമായി ബന്ധപ്പെട്ട് മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡുമുതല്‍ പെന്ഷന് അനുവദിക്കില്ലെന്ന് പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചു. വിധവ പെന്ഷന്/ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്ഷന് കൈപ്പറ്റുന്ന 60 വയസിനു താഴെ പ്രായമുള്ളവര്‍ പുനര്‍വിവാഹിതയല്ല എന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ഗസ്റ്റഡ് ഓഫീസര്‍ / വില്ലേജ് ഓഫീസറുടെ പക്കല്‍ നിന്നും വാങ്ങി ഓഫീസില്‍ ഹാജരാക്കണം.





Leave a Reply