ഉപജീവനവുമായി എൻ.എസ് .എസ്
പള്ളിക്കുന്ന്: ഉപജീവനം പദ്ധതിയുടെ ഭാഗമായി ഒരു കുടുംബത്തിന് കൈത്താങ്ങായി പള്ളിക്കുന്ന് ലൂർദ് മാതാഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്. സ്കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ കുടുംബത്തിന് ആടിനെയും കുഞ്ഞിനെയും നൽകി ലൂർദ് മാതാ ചർച്ച് അസി.വികാരി ഫാ.സിബി ഒറ്റപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മേഴ്സിമോൾ, പി റ്റി എ പ്രസിഡണ്ട് ഒ.പി ജോഷി, പ്രോഗ്രാം ഓഫീസർ ദീപ മരിയ ദാസ്, ആഷിഖ്, അഞ്ജന ജോസ് തുടങ്ങിയവർ പങ്കെടുത്തു.




Leave a Reply