May 7, 2024

കെട്ടിടങ്ങളുടെയും വീടുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും വാടക നിശ്ചയിച്ച് മാനന്തവാടി നഗരസഭ.

0
കെട്ടിടങ്ങളുടെയും വീടുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും വാടക നിശ്ചയിച്ച് മാനന്തവാടി നഗരസഭ. 
നികുതികൾ പൊതുജനത്തെ വലച്ചു കൊണ്ടെന്ന് പ്രതിപക്ഷമായ യു.ഡി.എഫ്.പ്രതിപക്ഷം നൽകിയ വിയോജന കുറിപ്പ് പോലും വിലക്കെടുകാതെ ജനങ്ങളുടെ മേൽ അധികഭാരം ചുമത്തുന്ന നികുതികൾ കുറയ്ക്കണമെന്ന് പ്രതിപക്ഷം.അതെ സമയം പരാതികൾ ഉയർന്ന സ്ഥിതിക്ക് പ്രത്യേക കൗൺസിൽ യോഗം ചേർന്ന് നികുതി ഏകീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ
ഗ്രാമ പഞ്ചായത്ത് മാറി ആദ്യമായി മാനന്തവാടി നഗരസഭയായതോടെ നികുതി നിരക്കുകൾ നിശ്ചയിട്ടുണ്ടായിരുന്നില്ല. 2016ൽ ഡിസംബർ 17ന് ചേർന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സമർപ്പിച്ച നികുതി നിരക്കുകൾ പ്രാബല്ല്യത്തിൽ വരുന്നത് ഈയിടെയാണ്.നിരക്കുകൾ പ്രാബല്ല്യത്തിൽ വന്നതോടെ ജനങ്ങൾക്കു മേൽ അധികഭാരം ചുമത്തുന്ന നികുതികളുമായി. പാർപ്പിടത്തിന് സ്ക്വയർ മീറ്ററിന് 10 രൂപയും ഹോട്ടൽ, ഷോപ്പുകൾ, ഗോഡൗൺ എന്നിവയ്ക് 60 രൂപയും വാണിജ്യാവശ്യത്തിനുള്ള ഷോപ്പിoഗ് മാളുകൾക്ക് 70 രൂപാ മുതൽ 120 രൂപ വരെയും സ്ക്വയർ മീറ്ററിന് നികുതികളാണ് നഗരസഭ നിശ്ചയിച്ചിട്ടുള്ളത്.ഗ്രാമ പഞ്ചായത്തായിരുന്നപ്പോൾ വീടുകൾക്ക് 5 രൂപയായിരുന്നത് നഗരസഭയായപ്പോൾ അത് ഇരട്ടിയായി.അങ്ങനെ വീടുകൾക്ക് മാത്രമല്ല. എല്ലാ മേഖലക്കും നികുതികൾ കൂട്ടിയിട്ടുണ്ടന്ന് രേഖകളിൽ നിന്ന് വ്യക്തം. നികുതികൾ നിശ്ചയിക്കുന്ന യോഗത്തിൽ തന്നെ പ്രതിപക്ഷമായ യു.ഡി.എഫ് വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിലവിലെ നികുതി വർദ്ധന ഏകീകരിക്കണെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
എന്നാൽ നികുതി നിരക്കിൽ ചില പരാതികൾ ഉയർന്ന സാഹചര്യത്തിൽ നിരക്കുക ഏകീകരിക്കുന്നതിനായി അടുത്ത് തന്നെ പ്രത്യേക കൗൺസിൽ യോഗം ചേർന്ന് പൊതുജനത്തിന്റെ ദുരിതം കുറക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ വി.ആർ.പ്രവീജ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *