June 14, 2026

കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി .

0
IMG-20200311-WA0251.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാട്ടു കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി തലപ്പുഴ മക്കിമല വനമേഖലയിലെ കാളികുണ്ടിലാണ് 40 വയസ് പ്രായം തോന്നിക്കുന്ന കാട്ടു കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ 10.30തോടെയാണ് കാട്ടാന ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.തുടർന്ന് വനപാലക സംഘം സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു.ഡി.എഫ്.ഒ രമേശ് വിഷ്ണോയ്, മാനന്തവാടി റെയിഞ്ച് ഓഫീസർ കെ.വി.ബിജു, ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ എം.പത്മനാഭൻ എന്നിവർ സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു.വനം വകുപ്പ് സീനിയർ വെറ്റനറി സർജൻ ഡോ.അരുൺ സക്കറിയ, കാട്ടിമൂലവെറ്റനറി സർജൻ ഡോ.ജിജിമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജഡം പോസ്റ്റ്മോർട്ടം നടത്തി ജഡം രാത്രിയോടെ വനത്തിൽ സംസ്ക്കരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *