September 28, 2026

കടുവയുടെ ആക്രമണത്തിൽ നിന്ന് ഗൃഹനാഥൻ രക്ഷപ്പെട്ടു. : തൊഴുത്തിൽ കയറി പശുവിനെ കടിച്ചു കൊന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കാട്ടിക്കുളം അമ്മാനി കോണവയൽ കരിമ്പനക്കൽ അപ്പച്ചന്റെ വീട്ടിലെ പശുവിനെയാണ് കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.രാവിലെ തൊഴുത്തിനുള്ളിൽ കയറിയാണ് കടുവ പശുവിനെ ആക്രമിച്ചത്. കടുവയുടെ അക്രമണം നടക്കുന്ന സമയത്ത് അപ്പച്ചൻ പശുവിനെ കറക്കുകയാരുന്നു. അപ്പച്ചൻ ഒച്ചയിട്ടതോടെ   കടുവ  തൊഴുത്തിന്റെ ഒരു ഭാഗം പൊളിച്ച് പുറത്തേക്ക് ചാടുകയായിരുന്നു.മൂന്ന് വയസ്സ് പ്രായമുള്ള ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്നണ് പ്രദേശവാസികളുടെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *