May 22, 2026

പനമരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

0
IMG-20200807-WA0567.jpg
By ന്യൂസ് വയനാട് ബ്യൂറോ
എം എസ് ഡി പി  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പനമരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പനമരം  ഹൈസ്‌കൂളിനായി നിര്‍മ്മിക്കുന്ന  കെട്ടിടത്തിന്റെ  ശിലാസ്ഥാപ നവും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി .എസ്  ദിലീപ് കുമാര്‍  നിര്‍വ്വഹിച്ചു. 1.5  കോടി  രൂപ ചെലവില്‍ ജില്ലാ നിര്‍മിതി കേന്ദ്രയാണ്  ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ  കെട്ടിട നിര്‍മാണം  പൂര്‍ത്തിയാക്കിയത്. പനമരം  ഹൈസ്‌കൂളിനായി നിര്‍മ്മിക്കുന്ന  പുതിയ കെട്ടിടത്തിന് 1 കോടി   20 ലക്ഷം  രൂപയാണ്  വിനിയോഗിക്കുന്നത്.
  ചടങ്ങില്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ. കുഞ്ഞായിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ജയന്തി രാജന്‍, ജില്ലാ പഞ്ചായത്തംഗം  പി. കെ അസ്മത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതി ദേവി, പി ടി എ പ്രസിഡന്റ് കുഞ്ഞമ്മദ് മഞ്ചേരി, ഹെഡ് മാസ്റ്റര്‍ വി. മോഹനന്‍ ജില്ലാ നിര്‍മിതികേന്ദ്ര എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സാജിദ്, തുടങ്ങിയവര്‍പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *