സംരംഭകത്വ വികസന പദ്ധതിയില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
അക്കൗണ്ടന്റ് നിയമനം
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും വേതനം. കൊമേഴ്സില്‍ ബിരുദവും കംപ്യൂട്ടര്‍ പ്രായോഗിക പരിജ്ഞാനവും, കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള അക്കൗണ്ടിംഗും അറിഞ്ഞിരിക്കണം. മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പരിധിയില്‍ പെടുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കല്‍പ്പറ്റ നോര്‍ത്ത്, വയനാട് എന്ന വിലാസത്തില്‍ അപേക്ഷകള്‍ തപാലായോ, ksreewydrki@gmail.com എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ നാലിന് വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589 എന്ന നമ്പറില്‍ ബന്ധപ്പെടാം





Leave a Reply