കെ.ആര്‍.എസ്,ബീച്ചനഹള്ളി അണകളില്‍ കര്‍ണാടക മുഖ്യമന്ത്രി ജലപൂജ നടത്തി
കൽപ്പറ്റ :
-കര്‍ണാടകയിലെ മൈസൂരു കൃഷ്ണരാജസാഗര(കെ.ആര്‍.എസ്),ബീച്ചനഹള്ളി അണകളില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ജലപൂജ നടത്തി. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞ സാഹചര്യത്തിലായിരുന്നു ജലപൂജ.
കാവേരി നദിക്കു കുറുകെയുള്ള കെ.ആര്‍.എസ് അണയിലെ ജലപുജയ്ക്കുശേഷം ഹെലികോപ്ടറില്‍ ഉച്ചയോടെയാണ് മുഖ്യമന്ത്രി ബീച്ചനഹള്ളിയിലെത്തിയത്. രണ്ടിടങ്ങളിലുമായി ജലവിഭവ മന്ത്രി രമേഷ് ജാര്‍ക്കിഹോളി,സഹകരണമന്ത്രി എസ്.ടി.സോമശേഖര്‍,മുനിസിപ്പല്‍കാര്യമന്ത്രി കെ.സി.നാരായണ ഗൗഡ,മാണ്ഡ്യ എം.പി.സുമലത,മൈസൂരു-കുടക് എം.പി. പ്രതാപ് സിംഹ,എം.എല്‍.എമാരായ സി.എസ്.പുട്ടുരാജു,രവീന്ദ്ര ശ്രീകാന്തയ്യ,അനില്‍ ചിക്മാതു,എം.എല്‍.സി ശ്രീകാന്തേഗൗഡ, മൈസൂരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ ചിക്മാതു, ജലവിവഭ സെക്രട്ടറി ലക്ഷ്ണറാവു പേശ്‌വേ തുടങ്ങിയവര്‍ പങ്കെടുത്തു.
കെ.ആര്‍.എസ് അണയില്‍ അഞ്ചാംതവണയാണ് യദ്യൂരപ്പ ജലപൂജ നടത്തുന്നത്.
എച്ച്.ഡി കോട്ട താലൂക്കില്‍ സര്‍ഗൂരില്‍നിന്നു ആറ് കിലോ മീറ്റര്‍ അകലെയാണ് ബീച്ചനഹള്ളി അണ. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍പ്പെട്ട കൊളവള്ളിയില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രമാണ് ഇവിടേക്കു ദൂരം. ജലസേചനത്തിനു കര്‍ണാടക 1974ല്‍ നിര്‍മിച്ചതാണ് ബീച്ചനഹള്ളി അണ. 695 മീറ്റര്‍ നീളവും 190 അടി ഉയരവുമാണിതിന്. 19.52 ടി.എം.സിയാണ് സംഭരണശേഷി. മൈസൂരു, മാണ്ഡ്യ ജില്ലകളിലായി കാല്‍ ലക്ഷം ഏക്കര്‍ ഭൂമിയില്‍ ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും അണയിലെ ജലം ഉപയോഗിക്കുന്നുണ്ട്.
കാവേരി നദിക്കു കുറുകെയുള്ള കെ.ആര്‍.എസ് അണയിലെ ജലപുജയ്ക്കുശേഷം ഹെലികോപ്ടറില്‍ ഉച്ചയോടെയാണ് മുഖ്യമന്ത്രി ബീച്ചനഹള്ളിയിലെത്തിയത്. രണ്ടിടങ്ങളിലുമായി ജലവിഭവ മന്ത്രി രമേഷ് ജാര്‍ക്കിഹോളി,സഹകരണമന്ത്രി എസ്.ടി.സോമശേഖര്‍,മുനിസിപ്പല്‍

Leave a Reply