സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണം; ആറ് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു
പനമരം: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ആറ് ലക്ഷത്തോളം രൂപയുടെ കവർച്ച. ഭാരത് ഫിനാൻഷ്യൽ ലിമിറ്റഡിന്റെ കൈതക്കൽ ബ്രാഞ്ചിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ പുറക് വശത്തെ കതക് തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ച് സേഫ് ലോക്കർ പൊളിച്ച് മോഷണം നടത്തിയത്. വയനാട് എ എസ് പി അജിത്ത്, പനമരം ഇൻസ്പെക്ടർ റെജീന ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.





Leave a Reply