April 24, 2026

വയനാട് ജില്ലയില്‍ 318 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.80

0
IMG-20210801-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 378 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.80 ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 119972 ആയി. 115428 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3760 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3420 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കണിയാമ്പറ്റ 29, ബത്തേരി 27, മാനന്തവാടി 25, പൂതാടി 23, മേപ്പാടി 22, കൽപ്പറ്റ 21, മീനങ്ങാടി, പുൽപ്പള്ളി 19 വീതം, നെൻമേനി 18, പനമരം 16, നൂൽപ്പുഴ 12, പൊഴുതന 11, അമ്പലവയൽ, മുട്ടിൽ 10 വീതം, പടിഞ്ഞാറത്തറ, തവിഞ്ഞാൽ, വെങ്ങപ്പള്ളി 9 വീതം, വൈത്തിരി 8, വെള്ളമുണ്ട 5, മൂപ്പൈനാട്, മുള്ളൻകൊല്ലി 4 വീതം, കോട്ടത്തറ 3, എടവക 2, തിരുനെല്ലി, തൊണ്ടർനാട് ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. 
ഇതിനുപുറമെ കർണ്ണാടകയിൽ നിന്നും വന്ന മാനന്തവാടി സ്വദേശിക്കും രോഗബാധ സ്‌ഥിരീകരിച്ചു.
*378 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 161 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 217 പേരുമാണ് രോഗമുക്തരായത്.
*1091 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.10.21) പുതുതായി നിരീക്ഷണത്തിലായത് 1091 പേരാണ്. 1247 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13453 പേര്‍. ഇന്ന് പുതുതായി 40 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1787 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 799715 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 799216 എണ്ണത്തിന്റെ ഫലം ലഭിച്ചു. 679244 പേര്‍ നെഗറ്റീവും 119972 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *