September 3, 2026

പുഴയിൽ കാണാതായ രണ്ടര വയസുകാരിക്കായി തിരച്ചിൽ തുടരുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: പുഴയില്‍ വീണതായി സംശയിക്കുന്ന രണ്ടരവയസ്സുകാരി ക്കായി തിരച്ചിൽ തുടരുന്നു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പുഴങ്കുനിയില്‍ മലക്കാട് പുഴയിലാണ് രണ്ടര വയസ്സുകാരി വീണതായി സംശയമുള്ളത്. കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി വീട്ടില്‍ ഷിജുവിന്റെ മകളായ ശിവപാര്‍വണയെയാണ് കാണാതായത്. മീനങ്ങാടിയിലെ ബന്ധുവീട്ടിലുണ്ടായിരുന്ന കുട്ടിയെ കാണാതായതോടെയാണ് സമീപത്തെ പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. കൂടാതെ പുഴയരികിലെ ചെളിയില്‍ കുട്ടിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ പുഴയില്‍ വെള്ളം കയറിയിട്ടുണ്ട്. മീനങ്ങാടി പുഴങ്കുനി ചേവായില്‍ രജിത്ത്കുമാറിന്റെ വീട്ടില്‍ വിരുന്നെത്തിയെ കുട്ടിയെ രാവിലെ പത്തരയോടെയാണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്‌സും, തുര്‍ക്കി ജീവന്‍ രക്ഷാപ്രവര്‍ത്തരുമടങ്ങുന്ന സംഘം തിരച്ചില്‍ നടത്തുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *