July 17, 2026

5.4 ലിറ്റർ കർണാടക നിർമ്മിത മദ്യവുമായി ഗോത്ര സാരഥി ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

0
IMG-20220921-WA00682.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും തിരുനെല്ലി തെറ്റ് റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കാട്ടിക്കുളം പരിസരത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന 5.4 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഗോത്ര സാരഥി ടാക്‌സി വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാട്ടിക്കുളം എടയൂര്‍ക്കുന്ന് പുതുക്കുടി പി.പി സതീശന്‍ (48) ആണ് പിടിയിലായത്. 180 മില്ലിയുടെ 30 ടെട്രാ പാക്കറ്റുകളാണ് വാഹനത്തില്‍ നിന്നും പിടികൂടിയത്. പ്രൊബേഷന്‍ എസ്.ഐ സുധി സത്യപാലന്‍, സിപിഒ മാരായ അഭിജിത്ത്, മിഥുന്‍, ഡബ്ല്യു സിപിഒ രമ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *