April 26, 2024

കണിയാമ്പറ്റ യു.പി സ്‌കൂള്‍ അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ.

0
കൽപ്പറ്റ: 
    സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 1) രാവിലെ 9 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപയും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപയും പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച 3.62 ലക്ഷം രൂപയും ഉള്‍പ്പെടെ 5,83,62,000 രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

   കണിയാമ്പറ്റ യു.പി സ്‌കൂള്‍ അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ച 4,85,000 രൂപയും ചെലവഴിച്ചാണ് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 
    കോട്ടത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനായി നിര്‍മ്മിച്ച  കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ 11 ന് മന്ത്രി നിര്‍വ്വഹിക്കും. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.  ഉച്ചയ്ക്ക് 12 ന് വെള്ളമുണ്ട എട്ടേനാല്‍ സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വെള്ളമുണ്ട ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തിലും മന്ത്രി പങ്കെടുക്കും. ചടങ്ങില്‍ വിരമിക്കുന്ന അധ്യാപകര്‍ക്കുളള ഉപഹാര സമര്‍പ്പണവും സ്റ്റേജ് കം പവലിയന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വ്വഹിക്കും. ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *