എൽ. ഡി.എഫ്. നൽകിയ നിവേദനം സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിക്കണം: ജനാധിപത്യ കേരള കോൺഗ്രസ്.


Ad

 

മാനന്തവാടി: റോഡ് നവീകരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ഗവര്‍ണമെന്‍റില്‍ സമ്മർദം ചെലുത്തി 24 കോടി രൂപ അനുവദിച്ച ജില്ലയിലെ എംഎൽഎമാരുടെ നടപടി വയനാടിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഗതാഗത വികസനത്തിനും ആക്കം കൂട്ടമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. മാനന്തവാടി മണ്ഡലത്തിൽ മാത്രം നവീകരണ പ്രവർത്തനങ്ങൾക്ക് 12കോടിയോളം അനുവദിച്ച ഒ,ആർ കേളു എംഎൽഎയെ യോഗം അനുമോദിച്ചു ഇപ്പോൾ മണ്ഡലത്തിൽ നിലവിൽ തകർന്ന റോഡുകളുടെ പ്രവർത്തനം പുരോഗമിക്കുന്നു. അതോടൊപ്പം12 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളും ആരംഭിക്കുന്നതോടെ മണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തിലാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. കാർഷികമേഖലയ്ക്ക് വേണ്ടി 500കോടി രൂപ പാക്കേജ് നടപ്പിലാക്കുകജില്ലയുടെ സമഗ്രവികസനത്തിന് യാത്ര നിരോധനം,വന്യമൃഗ ശല്യ പരിഹാരംനിർദ്ദിഷ്ട നിലമ്പൂർ നഞ്ചൻകോട് മൈസൂർ റെയിൽവേ തുടങ്ങിയവ പദ്ധതികള്‍ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ എൽഡിഎഫ് നേതൃത്വവും എംഎൽഎമാരായ സി കെ ശശീന്ദ്രൻ ഒ.ആര്‍ കേളു എന്നിവർ ചേർന്നു നൽകിയ നിവേദനം ഗവര്‍ണമെന്‍റ് സജീവമായി ഉടൻ പരിഗണിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് കെ.എ. ആൻറണി ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട്‌ കെ.ജെ. ലോറൻസ് അധ്യക്ഷത വഹിച്ചു. ജോര്‍ജ് ഊരാശ്ശേരി,വില്‍സണ്‍ നെടുംകൊമ്പില്‍, കെ.എം. ജോസഫ്വി.എസ് ചാക്കോ, ജോർജ് വാതുപറമ്പിൽ, വി.എം ജോസ് ബാബു ജീരകപ്പാറ. സിബി ജോണ്‍,  കുര്യന്‍ പാറയ്ക്കല്‍ എം പൗലോസ് പീറ്റര്‍ എം.പി. സതീഷ്‌ പോള്‍, അനീഷ്‌ ചെറുകാട്കുര്യന്‍ പാറയ്ക്കള്‍ തുടങ്ങിയവർ പ്രസംഗിച്ചു

 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *