June 21, 2026

കെ.സി.വൈ.എം മാനന്തവാടി രൂപത ജൂബിലി വർഷ കമ്മറ്റി രൂപീകരിച്ചു.

0
IMG_20181202_195617
By ന്യൂസ് വയനാട് ബ്യൂറോ
കെ.സി.വൈ.എം ജൂബിലി വർഷ കമ്മറ്റി രൂപീകരിച്ചു
മാനന്തവാടി : കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ രജത ജൂബിലി 2018 ഡിസംബർ 10 ന് ആരംഭിക്കുന്നു. ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന മുൻ ഭാരവാഹികളടങ്ങുന്ന സമ്മേളനത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചു.സാമൂഹ്യ സേവന പദ്ധതികളുൾപ്പെടെ വിപുലമായ പരിപാടികളാണ് ജൂബിലി വർഷത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.റോബിൻ പടിഞ്ഞാറയിൽ ആമുഖ പ്രഭാഷണം നടത്തി. വി.കുർബാന പൊതുസമ്മേളനം ജൂബിലി വർഷ സന്ദേശറാലി എന്നീ പരിപാടികളോടെ ഡിസംബർ 22 ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് ജൂബിലി വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വരാൻ പോകുന്ന പാർലമെന്റ് ഇലക്ഷന് മുന്നോടിയായി മാനന്തവാടി രൂപതയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ ചർച്ചകൾ നടത്തുന്നതിനും വികസന രേഖ സമർപ്പിക്കുന്നതിനും ജൂബിലി വർഷ കമ്മറ്റിയിൽ ചർച്ച നടന്നു. സമ്മേളനത്തിൽ ഫാ.ലാൽ ജേക്കബ് പൈനുങ്കൽ, ജിജോ താന്നിവേലി, അലീന ജോയി, ജോൺസൺ തൊഴുത്തുങ്കൽ ,സണ്ണി ചാലിൽ, ജോസ് പള്ളത്ത്, ബിജു അരീക്കാട്ട്,ആന്റണി മങ്കടപ്ര, റെജിമോൻ പുന്നോലിൽ ,സജിൽ ചാലിൽ, ഷാജു പി ജെയിംസ് ,ജെസ്റ്റിൽ ചെഞ്ചട്ടയിൽ, മാത്യു തറയിൽ, ഷിബു ചങ്ങാലിക്കാവിൽ, ഫാ.അനീഷ് ആലുങ്കൽ ,ഫാ.സിബി ചെറുതോട്ടിൽ,ബിബിൻ മേമ്മാട്ട് ,ഡിന്റോ , സി.ലിൻസി , സി.റോസ്ന ,സി.റോസ്മിൻ ,സി.ആനീസ് ,സി.വിജയ , ജീന ജേക്കബ്, റ്റോബി കൂട്ടുങ്കൽ ,നൈജു, സി.സ്മിത എസ് എ ബി എസ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *